22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 19, 2025
January 19, 2025
January 19, 2025
October 15, 2024
October 13, 2024
October 7, 2024
October 6, 2024
September 28, 2024
September 10, 2024
September 4, 2024

ജൂതകുടിയേറ്റക്കാര്‍ ഗാസയിലേക്ക് തിരികെ വരണമെന്ന് ഇസ്രയേല്‍ മന്ത്രി ബെസാലെല്‍ സ്മട്രിച്ച്

Janayugom Webdesk
ന്യൂഡല്‍ഹി
January 1, 2024 1:11 pm

യുദ്ധത്തിനുശേഷം ജൂത കുടിയേറ്റക്കാര്‍ ഗാസമുനമ്പിലേക്ക് തിരികെ വരണമെന്നും പലസ്തീനി ജനതയെ പാലായനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണമെന്നും ഇസ്രയേലി ധനമന്ത്രി ബെസാലെല്‍ സ്മോട്രിച്ച്. സുരക്ഷ ഉറപ്പാക്കാന്‍ നമ്മള്‍ പ്രദേശം പൂര്‍ണമായും നിയന്ത്രണത്തിലാക്കണം.ദീര്‍ഘകാലത്തേക്ക് സൈനികമായി പ്രദേശം നിയന്ത്രണവിധേയമാക്കാന്‍ അവിടെ പുരുഷന്മാരുടെ സാന്നിധ്യം വേണം.

ഗാസയില്‍ ഇസ്രയേല്‍ സെറ്റില്‍മെന്റ് പുനസ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇസ്രയേലിന്റെ ആര്‍മി റേഡിയോയില്‍ സ്മോട്രിച്ച് മറുപടി പറഞ്ഞു. 2005ൽ ഗസയിൽ നിന്ന് ജൂത കൂടിയേറ്റക്കാരെയും സൈനികരെയും പിൻവലിച്ച ഇസ്രയേല്‍ , 1967ൽ ആരംഭിച്ച ഗാസയിലെ സാന്നിധ്യം പൂർണമായി അവസാനിപ്പിച്ചിരുന്നു. എന്നാൽ അതിർത്തിയുടെ നിയന്ത്രണം പൂർണമായി തുടർന്നുവന്നു.ഗാസയിൽ നിന്ന് ഇസ്രഈൽ കുടിയേറ്റം അവസാനിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ചതിന് സ്‌മോട്രിച്ചിനെ 2005ൽ അറസ്റ്റ് ചെയ്തിരുന്നു.

ഇസ്രയേല്‍ അംഗീകരിച്ചതാണെങ്കിലും അല്ലെങ്കിലും അധിനിവേശ പലസ്തീനിലെ മുഴുവൻ കുടിയേറ്റങ്ങളും അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം നിയമവിരുദ്ധമാണ്.ഭരണ മുന്നണിയിലെ തീവ്ര ദേശീയ സയണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷനാണ് സ്‌മോട്രിച്ച്. ഗസയിലെ 24 ലക്ഷം ഫലസ്തീനികളെ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കുവാൻ ഇസ്രയേല്‍ മുൻകൈ എടുക്കണമെന്ന് സ്‌മോട്രിച്ച് പറഞ്ഞു.തന്ത്രപരമായി ശരിയായ രീതിയിൽ പ്രവർത്തിച്ച് കുടിയേറ്റത്തെ നമ്മൾ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ, രണ്ട് മില്യൺ അറബികൾക്ക് പകരം ഒരു ലക്ഷമോ രണ്ട് ലക്ഷമോ ആണ് ഉള്ളതെങ്കിൽ, യുദ്ധം കഴിഞ്ഞ് പിറ്റേ ദിവസത്തെ കുറിച്ചുള്ള ചർച്ച തികച്ചും വ്യത്യസ്തമായിരിക്കും, അദ്ദേഹം അഭിപ്രായപ്പെട്ടു 

തങ്ങൾക്ക് ചുറ്റുമുള്ള അറബ് രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സഹായത്തോടെ അഭയാർത്ഥികളെ മറ്റു രാജ്യങ്ങളിൽ പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇസ്രയേല്‍ രാഷ്ട്രത്തെ തകർക്കാൻ ആഗ്രഹിക്കുന്ന രണ്ട് മില്യൺ ജനങ്ങളുടെ കേന്ദ്രമായി ഗാസയെ നിലനിർത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്നും സ്‌മോട്രിച്ച് പറഞ്ഞു.യുഎസ് ആവശ്യപ്പെട്ടിട്ടും ഗസയിൽ നിന്ന് പിരിച്ചെടുത്ത നികുതി പണം പലസ്തീൻ അതോറിറ്റിക്ക് തിരികെ നൽകാൻ തയ്യാറല്ലെന്ന് നേരത്തെ സ്‌മോട്രിച്ച് അറിയിച്ചിരുന്നു.

Eng­lish Summary:
Israeli Min­is­ter Beza­lel Sma­trich calls for Jew­ish immi­grants to return to Gaza

You may also like this video:

YouTube video player

Kerala State AIDS Control Society

TOP NEWS

January 22, 2025
January 22, 2025
January 21, 2025
January 21, 2025
January 21, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.