25 November 2024, Monday
KSFE Galaxy Chits Banner 2

Related news

June 6, 2024
June 6, 2024
January 28, 2024
January 1, 2024
December 29, 2023
December 29, 2023
October 4, 2022
September 13, 2022
September 12, 2022
September 3, 2022

ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രഞ്ജന്‍സിങ്

താന്‍ ഈശ്വരഭക്തിയുള്ള ഹിന്ദുവാണെന്നും എന്നാല്‍ ബിജെപിക്കാരെപ്പോലെ പറഞ്ഞു നടക്കാറില്ല
Janayugom Webdesk
ന്യൂഡല്‍ഹി
January 1, 2024 3:43 pm

ബിജെപിക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജനതാദള്‍ (യുണൈറ്റഡ് )പ്രഡിഡന്റ് രാജീവ് രഞ്ജന്‍ സിങ്.താന്‍ ഈശ്വരഭക്തിയുള്ള ഹിന്ദുവാണെന്നും എന്നാല്‍ ബിജെപിക്കാരെപ്പോലെ അത് പറഞ്ഞു നടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിന് ശേഷമുള്ള ആദ്യ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജീവ്

പാർട്ടി തലപ്പത്ത് നിന്ന് രാജിവച്ച ശേഷം തന്റെ ലോക്സഭാ മണ്ഡലമായ മുങ്കാറിൽ നടന്ന നാല് പൊതുയോഗങ്ങളിലൊന്നിൽ സംസാരിക്കവെയാണ് അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. മതവും വിശ്വാസവും പ്രദർശന വസ്തുക്കളല്ല.ഞാനും ഒരു ഹിന്ദുവാണ്, എന്റെ വിശ്വാസം ആഴമുള്ളതാണ്, പക്ഷേ ബിജെപിക്കാരെ പോലെ ഞാനത് പറഞ്ഞുനടക്കാറില്ലരാജീവ് പറഞ്ഞു.

ആരാധനാലയങ്ങൾ പ്രദർശന വേദിയല്ല. ആരാധനാലയങ്ങളെ ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നു. മാധ്യമങ്ങൾ പണം വാങ്ങി വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്. ബിഹാർ സർക്കാരിന്റെ പതനത്തെയും ജെഡിയു പിളർപ്പിനെയും കുറിച്ചുള്ള പ്രവചനങ്ങൾ വാസ്തവവിരുദ്ധമാണെന്നും ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ ശക്തമാണെന്നും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിൽ നിന്ന് ഒരുമിച്ച് പോരാടുമെന്നും രാജീവ് രഞ്ജൻ സിങ് കൂട്ടിച്ചേർത്തു. 

Eng­lish Summary:
Ran­jans­ingh severe­ly crit­i­cized the BJP

You may also like this video:

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.