25 November 2024, Monday
KSFE Galaxy Chits Banner 2

Related news

May 16, 2024
April 13, 2024
March 31, 2024
January 2, 2024
April 24, 2023
April 17, 2023
March 7, 2023
March 4, 2023
March 1, 2023
February 24, 2023

ഭാര്യ പകുത്തു നൽകിയ കരളിന്റെ ഉറപ്പിൽ ഉല്ലല ബാബുവിന് പുരസ്ക്കാര തിളക്കം

പി ജി രവികുമാർ
ചേർത്തല
January 2, 2024 11:11 am

ഭാര്യ പകുത്തു നൽകിയ കരളിന്റെ ഉറപ്പിൽ ഉല്ലല ബാബുവിന് പുരസ്ക്കാര തിളക്കം. സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023 ലെ ബാലസാഹിത്യ പുരസ്ക്കാരമായ സി ജി ശാന്തകുമാർ സമഗ്ര സംഭാവന പുരസ്കാരം നേടിയ ഉല്ലല ബാബു കരളിന്റ കരളായ ഭാര്യക്ക് തനിക്ക് കിട്ടിയ അംഗികാരം സമർപ്പിക്കുന്നു. പ
്രിന്റിങ് സ്ഥാപന നടത്തിപ്പുകാരൻ അക്ഷരങ്ങളുടെ കൂട്ടുകാരനായത് മലയാളം അധ്യാപകനായിരുന്ന അച്ഛൻ പി സുബ്രഹ്മണ്യപിള്ള കാരണമാണ്. പുസ്തകങ്ങളെ അറിഞ്ഞു വളർന്ന് 17-ാം വയസ്സിൽ എഴുത്തിന്റെ വഴികളിലേക്കു കടന്നു. ഡിഗ്രിയും ജേണലിസത്തിൽ ഡിപ്ലോമയും നേടി. ജീവിതമാർഗമായത് പ്രിന്റിങ് പ്രസ്.
തുടർന്ന് ഫോട്ടോസ്റ്റാറ്റ് കടയും. ഇവിടെയും എഴുത്തും വായനയും പുസ്തകപ്രേമവും വിട്ടുകളഞ്ഞില്ല. രണ്ടുവർഷംമുമ്പ് കരൾ രോഗം മൂർച്ഛിച്ചു. മരണത്തെ മുഖാമുഖം കണ്ടപ്പോൾ ഭാര്യ മായ തന്റെ പ്രിയതമന് കരൾ പകുത്തുനൽകി. 1980 മുതൽ ബാലസാഹിത്യത്തിൽ തന്നെ നോവൽ, കഥ, പുനരാഖ്യാനം, വൈജ്ഞാനിക ലേഖനങ്ങൾ ഉൾപ്പെടുന്നതാണ് ബാബുവിന്റ രചനകൾ. 72 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതിൽ 70 ലേറെയും സാഹിത്യകൃതികളും. 2 മിനി കഥാ സമാഹാരങ്ങളുമാണ്. മഹാന്മാരുടെ ജീവിതത്തിലെ രസമുത്തുകൾ എന്ന പുസ്തകത്തിന്റെ നാലര ലക്ഷം കോപ്പികൾ വിറ്റഴിക്കുകയുണ്ടായി. പല പുസ്തകങ്ങൾക്കും നിരവധി പതിപ്പുകൾ ഇറങ്ങി. ബാപ്പുജി കഥകൾ എന്ന പുസ്തകത്തിന് 12 പതിപ്പുകൾ വരെ ഇറക്കി.
സിബിഎസ്ഇ, ഐ സി എസ് സി സിലബസിൽ മൂന്ന് പ്രസാദകരുടെ മലയാള പാഠാവലിയിൽ ബാബുവിന്റെ കഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഡിപി ഇ പി യിലും സർവ്വശിക്ഷാ അഭിയാനിലും പുസ്തകങ്ങൾ തെരഞ്ഞെടുത്തിരുന്നു. ചിക്കൂസ് ബാലസാഹിത്യ പുരസ്ക്കാരം, സമഗ്ര സംഭാവനയ്ക്കുള്ള ശങ്കരനാരായണ പിള്ള പുരസ്കാരം, വിതുരോദയം ബാലസാഹിത്യ പുരസ്കാരം, ദിശ ബാലസാഹിത്യ പുരസ്ക്കാരം, കുഞ്ഞുണ്ണി പുരസ്കാരം തുടങ്ങി 12 ഓളം പുരസ്കാരങ്ങൾ ഉല്ലല ബാബുവിനെ തേടിയെത്തി.

Eng­lish Sum­ma­ry: Ullala Babu won the award on the assur­ance of the liv­er giv­en by his wife Pakuthu

You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.