6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

September 5, 2024
August 24, 2024
August 23, 2024
August 7, 2024
July 15, 2024
July 3, 2024
June 21, 2024
June 2, 2024
April 7, 2024
March 14, 2024

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം; സ്വർണക്കപ്പ് ഇന്ന് ആശ്രാമത്ത് എത്തും

Janayugom Webdesk
കൊല്ലം
January 3, 2024 9:21 am

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം ഒരുങ്ങി. കോഴിക്കോട് നിന്നും ഘോഷയാത്രയായി തിരിച്ച സ്കൂൾ കലോത്സവ വിജയികൾക്കായുള്ള സ്വർണക്കപ്പിന് ഇന്ന് ആശ്രാമത്ത് സ്വീകരണം നൽകും. നാളെ മുതൽ നാല് ദിവസം കലാ മാമാങ്കത്തിന്റെ ദിനങ്ങളായിരിക്കും. വിവിധ ജില്ലകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരത്തോടെയാണ് സ്വർണക്കപ്പ് പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് എത്തും.

സംസ്ഥാന സ്കൂൾ കലോത്സവം 24 വേ​ദികളിലായാണ് നടക്കുന്നത്. ജനുവരി നാലിന് രാവിലെ കൊല്ലം ആശ്രാമം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ് പതാക ഉയർത്തും. 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കൊല്ലം ന​ഗരം ഇത് നാലാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. 239 ഇനങ്ങളിലായി പതിനായിരക്കണക്കിന് വിദ്യാർഥികളാണ് മേളയിൽ പങ്കെടുക്കാനെത്തുക. ജനുവരി എട്ടിന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമാപന സമ്മേഷനം ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി സമാപന ചടങ്ങിൽ മുഖ്യാതിഥിയായി എത്തുക. 

വിവാദങ്ങൾക്കൊടുവിൽ ഇക്കുറിയും പഴയിടം മോഹനൻ സമ്പൂതിരിയാണ് കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നത്. ഓരെസമയം 2000 പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിൽ കൊല്ലം ക്രേവൻ ഹൈസ്‌കൂളിലാണ് ഊട്ടുപുര സജ്ജീകരിച്ചിരിക്കുന്നത്. നാളെ മുതൽ മത്സരാർത്ഥികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കും.

Eng­lish Summary;State School Arts Fes­ti­val begins tomor­row; The gold cup will reach the ashram today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.