23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 16, 2024
December 14, 2024
December 14, 2024
December 10, 2024
December 9, 2024
December 3, 2024
November 30, 2024
November 30, 2024
November 21, 2024

നഴ്സിംങ് പഠനരംഗത്തും, റിക്രൂട്ടിംങ് മേഖലയിലും ശ്രദ്ധേയമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 3, 2024 10:10 am

നഴ്സിംങ് പഠനരംഗത്തും,റിക്രൂട്ടിംങ് രംഗത്തും ശ്രദ്ധേയമായ ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.എറണാകുളം ഗവ നഴ്സിങ്‌ സ്കൂൾ ശതാബ്ദി ആഘോഷം ശതസ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രി സംരംഭങ്ങളുമായി ബന്ധപ്പെട്ട് ലോകത്തിന്റെ ഏതുഭാഗത്തും ആദ്യം തേടുന്നത് മലയാളി നഴ്സുമാരെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചരിത്രത്തിലാദ്യമായി സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽമാത്രം ഈ വർഷം 1020 ബിഎസ്‌സി നഴ്‌സിങ്‌ സീറ്റുകൾ പുതുതായി വർധിപ്പിച്ചു.ഇതോടെ സർക്കാർ, സർക്കാർനിയന്ത്രിത മേഖലകളിലെ മെറിറ്റ് സീറ്റുകളുടെ എണ്ണം 5627 ആയി. സീറ്റ് ഇനിയും വർധിപ്പിക്കും. 

പുറംനാടുകളിൽ ജോലി തേടി പോകുന്ന നഴ്സുമാർക്ക് അവിടത്തെ ഭാഷ പരിചയപ്പെടുത്താൻ കോഴ്സുകൾ സംഘടിപ്പിക്കും. ഇതിനായി വിവിധ രാജ്യങ്ങളുമായും ഏജൻസികളുമായും ചർച്ചകൾ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ അധ്യക്ഷയായ ആരോഗ്യമന്ത്രി വീണാ ജോർജ് സുവനീർ പ്രകാശിപ്പിച്ചു. മേയർ എം അനിൽകുമാർ സുവനീർ ഏറ്റുവാങ്ങി.

Eng­lish Summary:
The Chief Min­is­ter said that the gov­ern­ment is mak­ing sig­nif­i­cant inter­ven­tions in the field of nurs­ing stud­ies and recruitment

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.