25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 24, 2024
October 14, 2024
October 4, 2024
January 8, 2024
January 8, 2024
January 8, 2024
January 8, 2024
January 8, 2024
January 6, 2024

ഇക്കുറി നാടകമില്ല; കാണി മാത്രമായി റഫീഖ്

കെ കെ ജയേഷ്
കോഴിക്കോട്
January 4, 2024 11:22 pm

ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ നാടകങ്ങൾ അരങ്ങേറുമ്പോൾ കാണിയായി റഫീഖ് മംഗലശേരിയുണ്ടാകും. വർഷങ്ങളായി കലോത്സവ വേദികളെ പ്രകമ്പനം കൊള്ളിച്ച നാടകങ്ങൾ ഒരുക്കിയ നാടക രചയിതാവും സംവിധായകനുമായ റഫീഖ് വർഷങ്ങൾക്കുശേഷം കുട്ടികളുടെയോ സെറ്റ് വണ്ടിയുടേയോ അകമ്പടിയില്ലാതെയാണ് നാടകവേദിയിലെത്തുന്നത്.

മതമൗലിക വാദികളിൽ നിന്നുള്ള വേട്ടയാടലിനൊപ്പം സാംസ്കാരിക ലോകത്തിന്റെ കുറ്റപ്പെടുത്തലും കൂടിയായപ്പോഴാണ് ഇനി സ്കൂൾ നാടകങ്ങൾ ചെയ്യേണ്ടെന്ന തീരുമാനത്തിലേക്ക് റഫീഖിനെ നയിച്ചത്. കൊട്ടേം കരീം, അന്നപ്പെരുമ, ഏട്ടപ്പൊല്ലാപ്പ്, മിണ്ടാപ്രാണി, ബ്ലാത്തി, ജിം, പേര്, പഞ്ചമി റിട്ടേൺസ്, ബൗണ്ടറി, ഭ്റർ തുടങ്ങിയ റഫീഖ് ഒരുക്കിയ നാടകങ്ങളെല്ലാം സ്കൂൾ കലോത്സവ വേദികളിൽ കയ്യടി നേടിയിരുന്നു. ഇതിനൊപ്പമായിരുന്നു തുടർച്ചയായ വേട്ടയാടലുകളുമുണ്ടായത്. കിത്താബ് എന്ന നാടകമൊരുക്കിയപ്പോൾ ഇസ്ലാമിക സംഘടനകളും ബൗണ്ടറിക്കെതിരെ സംഘ്പരിവാർ സംഘടനകളും രംഗത്തെത്തി.

കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടും കിത്താബ് നാടകം ഇസ്ലാമിക സംഘടനകളുടെ ഇടപെടലിനെത്തുടർന്ന് സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിക്കാൻ സാധിച്ചില്ല. നാടകം അവതരിപ്പിക്കാൻ കഴിയാതെ വന്നപ്പോഴുള്ള കുട്ടികളുടെ മാനസിക പ്രയാസം തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് റഫീഖ് പറഞ്ഞു. ബാങ്ക് വിളിക്കാൻ ആഗ്രഹിക്കുന്ന മുസ്ലിം പെൺകുട്ടിയുടെ കഥയായിരുന്നു ആർ ഉണ്ണിയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ ഈ നാടകം. തൊട്ടടുത്ത വർഷത്തെ ‘പേര്’ എന്ന നാടകം വെറുമൊരു പേര് മാത്രമായിരുന്നില്ല.

ജാതിയും മതവും വർണവിവേചനവും മാത്രമല്ല ഒരു പേരുപോലും എങ്ങനെ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ തകർത്തെറിയുന്നുവെന്ന് ഈ നാടകം വ്യക്തമാക്കി. കഴിഞ്ഞ വർഷം പൊലീസ് അകമ്പടിയിലായിരുന്നു ‘ബൗണ്ടറി’ എന്ന നാടകം കളിപ്പിച്ചത്. സ്റ്റേജിന് ചുറ്റും കയറുകെട്ടി ആരെയും അടുപ്പിക്കാതെയായിരുന്നു അവതരണം. പാകിസ്ഥാനെ അനുകൂലിക്കുന്ന നാടകമെന്ന് പറഞ്ഞ് സംഘ്പരിവാർ സംഘടനകൾ നാടകത്തിനെതിരെ രംഗത്തുവരികയായിരുന്നു. കുട്ടികൾ പേടിച്ച് നാടകം കളിക്കേണ്ടിവരുന്ന അവസ്ഥ വേദനാജനകമാണെന്ന് റഫീഖ് പറയുന്നു. സ്കൂൾ നാടകങ്ങൾ ചെയ്യുന്നില്ലെന്ന് തീരുമാനമെടുത്തെങ്കിലും സംസ്ഥാന കലോത്സവം ആരംഭിക്കുമ്പോൾ മനസ് വല്ലാതെ പിടയുന്നുവെന്ന് റഫീഖ് പറയുന്നു.

Eng­lish Sum­ma­ry: kalol­savam 2024
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.