23 January 2026, Friday

Related news

January 21, 2026
January 16, 2026
January 7, 2026
January 6, 2026
January 5, 2026
January 2, 2026
December 11, 2025
December 5, 2025
November 26, 2025
November 25, 2025

ബില്‍ക്കീസ് ബാനു കേസിലെ പ്രതികളുടെ മോചനം: വിധി നാളെ

Janayugom Webdesk
ന്യൂഡല്‍ഹി
January 7, 2024 9:09 am

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടതിനെതിരെയുള്ള മുഴുവന്‍ ഹര്‍ജികളിലും സുപ്രീം കോടതി നാളെ വിധി പറയും. 

ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഒക്ടോബര്‍ 12ന് ഹര്‍ജി വിധി പറയാന്‍ മാറ്റുകയായിരുന്നു.
ഗര്‍ഭിണിയായിരുന്ന ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെയും മോചിപ്പിച്ച നടപടിക്കെതിരെയാണ് ഹര്‍ജി. കേസിൽ ജീവപര്യന്തം കഠിനതടവ് ശിക്ഷ ലഭിച്ച 11 കുറ്റവാളികളെ 2022 ഓഗസ്റ്റ് 15നാണ് ശിക്ഷായിളവ് നൽകി ജയിലിൽ നിന്ന് മോചിപ്പിച്ചത്.

Eng­lish Sum­ma­ry: Accused released in Bilquis Banu case: Ver­dict tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.