
ഡൽഹിയിൽ 12കാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ സ്ത്രീയടക്കം 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് ഡൽഹിയിലെ സർദാർ ബസാറിൽ ഒന്നിനാണ് സംഭവം നടന്നത്. പ്രദേശത്ത് ചായക്കട നടത്തുന്ന സുരേഷ് കുമാർ എന്നയാളുംപ്രദേശ വാസി തന്നെയായ സ്ത്രീയുമാണ് സംഭവത്തിനു പിന്നിൽ. സുരേഷ് കുമാർ ആവശ്യപ്പെട്ട പ്രകാരം സ്ത്രീയാണ് പെൺകുട്ടിയെകൂട്ടിക്കൊണ്ടു ചെന്നത്.
ആക്രി ശേഖരിച്ച് ഉപജീവനം നടത്തുന്ന പെൺകുട്ടിയെ സുരേഷ് കുമാറിന്റെ കടയ്ക്ക് സമീപം ആക്രി സാധനങ്ങളുണ്ടെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സ്ഥലത്തെത്തിയ പെൺകുട്ടിയെ സുരേഷ് കുമാറും പ്രായപൂർത്തിയാകാത്ത 3 പേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം നടന്ന് 3 ദിവസങ്ങൾക്ക് ശേഷമാണ് കുട്ടി വിവരം പുറത്തുപറയുന്നത്. തുടര്‍ന്ന് കുടുംബം പരാതി നല്‍കുകയായിരുന്നു.
English Summary: A 12-year-old girl was gang-raped: 5 people, including a woman, were arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.