23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

ജോർജ് ഉണ്ണൂണ്ണിയുടെ വ ധം; പ്രതികൾ പൊട്ടിച്ചെടുത്ത സ്വർണമാല കണ്ടെത്തി

Janayugom Webdesk
പത്തനംതിട്ട
January 8, 2024 4:28 pm

മൈലപ്രയിൽ കടയ്ക്കുള്ളിൽ കൊല ചെയ്യപ്പെട്ട വ്യാപാരി പുതുവൽ സ്‌റ്റോഴ്‌സ് ഉടമ ജോർജ് ഉണ്ണൂണ്ണിയുടെ (73) കഴുത്തിൽ നിന്ന് പ്രതികൾ പൊട്ടിച്ചെടുത്ത സ്വർണമാല കണ്ടെത്തി. പത്തനംതിട്ട നഗരത്തിലെ ആഭരണ ശാലയിൽ നിന്ന് 57 ഗ്രാം സ്വർണം ഞായറാഴ്ചയാണ് കണ്ടെടുത്തത്. കേസിൽ അറസ്റ്റിലായ പ്രതി പത്തനംതിട്ട വലഞ്ചുഴി ജമീല മൻസിലിൽ നിയാസുമായി നടത്തിയ തെളിവെടുപ്പിലാണ് സ്വർണം കിട്ടിയത്. ഇയാളുടെ വീട്ടിൽ നിന്ന് 2.33 ലക്ഷം രൂപയും ലഭിച്ചു. സ്വർണം വിറ്റുകിട്ടിയ പണമാണിതെന്ന് നിയാസ് പൊലീസിനോട് സമ്മതിച്ചു. ബാക്കി ഒരു ലക്ഷത്തോളം രൂപ പ്രതികൾ വീതിച്ചെടുത്തു. ശനിയാഴ്ച ഹാരിബിന്റെ വീട്ടിൽ നിന്ന് തെളിവെടുത്തിരുന്നു.

അറസ്റ്റിലായ നാല് പ്രതികളിൽ വലഞ്ചുഴി സ്വദേശി ഹരീബിനെ ശനിയാഴ്ച റിമാൻഡ് ചെയ്തിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി നിയാസിനെയും തമിഴ്‌നാട്ടുകാരായ മുരുകൻ, സുബ്രഹ്മണ്യൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നിയാസിന്റെ വീട്ടിലും ജൂവലറിയിലും നടത്തിയ തെളിവെടുപ്പിന് ശേഷം ഞായറാഴ്ച വൈകിട്ട് മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയുടെ താഴെ വെട്ടിപ്രത്തെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു പ്രതിയായ തെങ്കാശി സ്വദേശി മുത്തുകുമാർ ഒളിവിലാണ്.

മൈലപ്ര പുതുവേലിൽ സ്വദേശി ജോർജ് ഉണ്ണൂണ്ണിയെ ഇക്കഴിഞ്ഞ ഡിസംബർ 30നാണ് കൊലപ്പെടുത്തിയത്. സ്വർണവും പണവും കടയിലെ സിസിടിവി കാമറയും ഹാർഡ് ഡിസ്‌കും കവർന്ന പ്രതികളെ തമിഴ്‌നാട് തെങ്കാശി അയ്യാപുരത്ത് നിന്നും മറ്റ് രണ്ട്‌പേരെ പത്തനംതിട്ടയിൽ നിന്നുമാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

ഹാർഡ് ഡിസ്‌ക് കണ്ടെത്തിയതായി സൂചന

ജോർജിന്റെ കടയിലെ സിസിടിവി കാമറയുടെ ഹാർഡ് ഡിസ്‌ക് പ്രതികൾ കവർച്ച ചെയ്തിരുന്നു. ഇത് വലഞ്ചുഴി ഭാഗത്ത് നിന്ന് പൊലീസ് കണ്ടെടുത്തതായി സൂചനയുണ്ട്.
കൊലപാതക ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന മൂവർസംഘത്തിന്റെ കയ്യിലായിരുന്നു സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്‌ക്. സിസിടിവി ദൃശ്യങ്ങൾ ഇല്ലാതായതോടെ പൊലീസ് സ്വകാര്യ ബസിലെ ക്യാമറകൾ തേടി. അങ്ങനെയാണ് സംശയിക്കത്തക്ക സമയത്ത് ജോർജ് ഉണ്ണുണ്ണിയുടെ കടയ്ക്ക് മുന്നിൽ ഓട്ടോറിക്ഷ എത്തിയതായി കണ്ടെത്തിയത്. ഈ ഓട്ടോറിക്ഷയുടെ നമ്പർ കേന്ദ്രീകരിച്ചായി പിന്നീടുളള അന്വേഷണം. ആദ്യം നിയാസിലും ഹാരിബിലും. പിന്നീട് തമിഴ്‌നാട് സ്വദേശികളിലേയ്ക്കും എത്തുകയായിരുന്നു.

Eng­lish Sum­ma­ry: Death of George Unnun­ni; A gold neck­lace was found which had been bro­ken by the accused

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.