എഐവൈഎഫ് കോട്ടയം മണ്ഡലം കൺവൻഷൻ കാനം രാജേന്ദ്രൻ നഗറിൽ നടന്നു. മണ്ഡലം പ്രസിഡന്റ് അരുൺ അനിയപ്പൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ രഞ്ജിത് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു, സിപിഐ കോട്ടയം മണ്ഡലം സെക്രട്ടറി ടി സി ബിനോയ് എന്നിവർ യോഗത്തെ അഭിവാദ്യം ചെയ്തു.
30, 31 തീയതികളിൽ ജില്ലാ കേന്ദ്രത്തിൽ എഐവൈഎഫ് നേതൃത്വത്തിൽ ഡെമോക്രറ്റിക് സ്ട്രീറ്റ് സംഘടിപ്പിക്കും.
സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഇന്നലകളെ മാറ്റി എഴുതാൻ ശ്രമിക്കുന്ന ആര്‍എസ്എസ് അജണ്ട തുറന്നു കാട്ടപെടുന്ന ജനാധിപത്യ തെരുവുകൾ ആകും കേരളമാകെ ഗാന്ധി രക്തസാക്ഷി ദിനത്തിൽ നടക്കുക എന്നും പറഞ്ഞു. ജില്ലയിൽ എഐവൈഎഫ് ഇതിനോടകം 50000 മെമ്പർ ഷിപ് ചേർക്കാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. മണ്ഡലം സെക്രട്ടറിയായി സന്തോഷിനെയും പ്രസിഡന്റായി രാജേഷിനെയും തെരഞ്ഞെടുത്തു.
English Summary: Today India is ruled by the politics that killed Gandhi: AIYF
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.