പാര്‍ലമെന്റ് സമ്മേളനത്തിനിടെ പുറത്താക്കിയ 11 എംപിമാരോട് വിശദീകരണം തേടി രാജ്യസഭ പ്രിവിലേജ് കമ്മിറ്റി.
ശൈത്യകാല സമ്മേളനത്തിനിടെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ച സംബന്ധിച്ച് പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട 146 പ്രതിപക്ഷ എംപിമാരെ ഇരുസഭകളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് അധ്യക്ഷനായ സമിതിയാണ് 11 എംപിമാരുടെ വിശദീകരണം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുക.
അതേസമയം ചര്‍ച്ചകളും സംവാദങ്ങളുമാണ് പാര്‍ലമെന്റിന്റെ ആത്മവെന്നുംസുരക്ഷാ വീഴ്ച സംബന്ധിച്ച ചോദ്യം ഉന്നയിച്ചതിന്റെ പേരില്‍ ജനപ്രതിനിധികളെ പുറത്താക്കുന്ന സമീപനം സഭാ നടപടിക്ക് അനുയോജ്യമല്ലെന്നും സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
English Summary: Suspension of MPs: Privileges Committee seeks clarification
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.