19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 26, 2024
February 25, 2024
February 24, 2024
February 9, 2024
January 22, 2024
January 21, 2024
January 21, 2024
January 18, 2024
January 9, 2024
January 9, 2024

ബിൽക്കിസ് ബാനു കേസ് പുനഃപരിശോധന സാധ്യത തേടി ഗുജറാത്ത് സർക്കാർ

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി
January 9, 2024 9:50 pm

ബിൽക്കിസ് ബാനു കേസിൽ പുനഃപരിശോധന സാധ്യത തേടി ഗുജറാത്ത് സർക്കാർ. സുപ്രിംകോടതി ഉത്തരവിൽ നിയമോപദേശം തേടാനാണ് തീരുമാനം. വിധിയിൽ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ നീക്കി കിട്ടാനാണ് നിയമ നടപടി സ്വീകരിക്കുക.

ഇതിനിടെ സുപ്രീം കോടതി ശി​ക്ഷാ​ ഇളവ് റ​ദ്ദാക്കിയതിനെതിരെ​ മഹാരാഷ്ട്രയിൽ വിടുതൽ അപേക്ഷ നൽകാനാണ് പ്രതികളുടെ നീക്കം. ജയിലിൽ തിരികെ പ്രവേശിക്കുന്നതിനു മുമ്പേ അപേക്ഷ സമർപ്പിച്ചേക്കും. മോചനം ലഭിച്ചതിനുശേഷം ഉള്ള കാലയളവിൽ മാതൃകാപരമായ ജീവിതം നയിച്ചെന്നും പ്രതികൾ അപേക്ഷയിൽ ഉന്നയിക്കും. 

ബിൽക്കിസ് ബാനു കേസിൽ കു​റ്റ​വാ​ളി​ക​ളു​ടെ മോ​ച​ന​ത്തി​ന് അ​നു​കൂ​ല​മാ​യി ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ മൗ​നം പാ​ലി​ച്ചെ​ന്നാണ് കോ​ട​തി നി​രീ​ക്ഷി​ച്ചത്. നി​യ​മ​വി​രു​ദ്ധ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഗു​ജ​റാ​ത്ത് സ്വീ​ക​രി​ച്ച​ത്. ഗു​ജ​റാ​ത്ത് മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​ന്റെ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന സം​ഭ​വം ക​വ​ർ​ന്നെ​ടു​ക്കു​ക​യും വി​വേ​ച​നാ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്തതായും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. 

രണ്ടാഴ്ചയാണ് കുറ്റവാളികള്‍ക്ക് കീഴടങ്ങാന്‍ സുപ്രീം കോടതി നല്‍കിയ സമയപരിധി. ഇത് അവസാനിക്കും മുന്‍പ് ശിക്ഷാ ഇളവ് തേടി മഹാരാഷ്ട്ര സര്‍ക്കാരിനെ സമീപിക്കാനാണ് കുറ്റവാളികളുടെ ആലോചന. പതിനൊന്ന് പ്രതികളിൽ ഒമ്പതു പേരും താമസിച്ചിരുന്ന രന്ധിക്പൂർ, സിങ്‌വാദ് ഗ്രാമങ്ങളിലെ വീടുകള്‍ ഒഴിഞ്ഞു കിടക്കുന്ന നിലയിലാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Eng­lish Sum­ma­ry: Gujarat gov­ern­ment seeks pos­si­bil­i­ty of re-exam­i­na­tion of Bilkis Banu case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.