23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 12, 2024
November 12, 2024
November 10, 2024
November 8, 2024
November 6, 2024
November 5, 2024
November 3, 2024
November 2, 2024
October 31, 2024

ഭൂട്ടാനില്‍ ഷെറിങ് ടോബ്‌ഗേ വീണ്ടും പ്രധാനമന്ത്രി

Janayugom Webdesk
തിംഫു
January 10, 2024 3:20 pm

ഭൂട്ടാനില്‍ നടന്ന നാലാമത്തെ പൊതുതെരഞ്ഞെടുപ്പില്‍ ഭരണംപിടിച്ച് ഷെറിങ് ടോബ്‌ഗേയുടെ പിഡിപി പാര്‍ട്ടി. 47 സീറ്റില്‍ 30 സീറ്റിലും വിജയിച്ചാണ് ടോബ്‌ഗേ പ്രധാനമന്ത്രി പദത്തില്‍ വീണ്ടും എത്തിയിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടിയായ ഭൂട്ടാന്‍ സെന്‍ട്രല്‍ പാര്‍ട്ടി 17 സീറ്റുകളിലാണ് വിജയിച്ചത്. 2013 മുതല്‍ 2018വരെ ടോബ്‌ഗേ ഭൂട്ടാന്‍ പ്രധാനമന്ത്രിയായിരുന്നു. വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ടോബ്‌ഗേയിയെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

നവംബറില്‍ നടന്ന ആദ്യ റൗണ്ട് തെരഞ്ഞെടുപ്പില്‍ നിന്നും 94 സ്ഥാനാര്‍ത്ഥികള്‍ വീതമാണ് ഇരുപാര്‍ട്ടികളില്‍ നിന്നും രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഇന്ത്യന്‍ അനുഭാവിയായ വ്യക്തി കൂടിയാണ് ഭൂട്ടാന്റെ പുതിയ പ്രധാനമന്ത്രി. രാജഭരണത്തിൽനിന്ന് ജനാധിപത്യത്തിലേക്കുമാറിയ ഭൂട്ടാനിലെ ആദ്യ തെരഞ്ഞെടുപ്പ് 2008‑ലായിരുന്നു.

Eng­lish Sum­ma­ry: Tsher­ing Tob­gay is Prime Min­is­ter again in Bhutan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.