
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. മോഡി സര്‍ക്കാരിനെ തൂത്തെറിയാനും രാജ്യത്ത് മതനിരപേക്ഷ പാര്‍ട്ടികളുടെ ഭരണം സാധ്യമാക്കാനും വേണ്ടി രൂപീകരിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണിയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജന ചര്‍ച്ചയാണ് സംസ്ഥാന തലത്തില്‍ ആരംഭിച്ചത്. 543 ലോക് സഭ സീറ്റുകളില്‍ കോണ്‍ഗ്രസ് 255 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ലഭ്യമായ വിവരം. ബാക്കിയുള്ള സീറ്റുകള്‍ സഖ്യത്തിലെ കക്ഷികള്‍ക്ക് വിട്ടുനല്‍കും.
ആം ആദ്മി ഭരിക്കുന്ന ഡല്‍ഹിയില്‍ ആകെ ഏഴ്സീറ്റുകളില്‍ മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസിന് എഎപി വാഗ്ദാനം ചെയ്തു. എഎപിയുടെ തട്ടകമായ പഞ്ചാബിലെ 13 സീറ്റുകളില്‍ ആറ് സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്നും എഎപി സമ്മതിച്ചിട്ടുണ്ട്. 40 സീറ്റുള്ള ബീഹാറില്‍ 16 മുതല്‍ 17 സീറ്റ് വരെ വേണമെന്നാണ് ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയ ജനതാദളും 17 സീറ്റ് ആവശ്യപ്പെട്ട് രംഗത്തുണ്ട്.
മഹാരാഷ്ട്രയിലെ 48ല്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 23 സീറ്റില്‍ മത്സരിക്കുമെന്ന് സഞ്ജയ് റൗത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബാക്കി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ എത്ര സീറ്റില്‍ മത്സരിക്കുമെന്ന് വരും ദിവസം വ്യക്തമാകും.
English Summary: India Alliance: Seat sharing in progress
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.