19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

സാമ്പത്തിക ഞെരുക്കം സംബന്ധിച്ച കേരളത്തിന്റെ ഹര്‍ജി; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

റെജി കുര്യന്‍
ന്യൂഡല്‍ഹി
January 12, 2024 6:54 pm

സംസ്ഥാനങ്ങളുടെ വായ്പാപരിധിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നടപടി ചോദ്യം ചെയ്ത് കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ കേന്ദ്രം കടന്നു കയറുകയാണ്. ഇതിനാല്‍ സംസ്ഥാനത്തിന് ബജറ്റില്‍ പ്രഖ്യാപിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ലെന്നും ഏകപക്ഷീയ നടപടി സംസ്ഥാനത്ത് ഗുരുതര സാമ്പത്തികപ്രതിസന്ധി ഉണ്ടാക്കിയെന്നും കേരളം ഫയല്‍ ചെയ്ത ഒറിജിനല്‍ സ്യൂട്ടില്‍ പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് 2016–2023 സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് മൊത്തം 1,07,513.09 കോടിയുടെ വിഭവനഷ്ടമുണ്ടായി. ബജറ്റ് സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ എത്ര തുക കടമെടുക്കേണ്ടി വരുമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങളുടേതാണ്. ഇത് കവരുന്നത് സാമ്പത്തിക ഫെഡറലിസത്തിന്റെ ലംഘനമാണ്. 

സംസ്ഥാനത്തെ ജനങ്ങളുടെ ഉന്നമനം, വികസനം, മറ്റ് ക്ഷേമ പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നിരിക്കെ ഇക്കാര്യത്തിലെ കേന്ദ്ര നിയന്ത്രണങ്ങള്‍ ദോഷകരമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയില്‍ ഇടപെടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടന അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ 293 (3,4) ലംഘനമെന്നും കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പെന്‍ഷന്‍ വിതരണം ഉള്‍പ്പെടെ നിരവധി സാമ്പത്തിക പരാധീനതകളിലാണ് സംസ്ഥാനമെന്നും അതിനാല്‍ ഇടക്കാല ഉത്തരവുണ്ടാകണമെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബര്‍ കോടതിയോട് അപേക്ഷിച്ചു. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും. 

Eng­lish Sum­ma­ry; Ker­ala’s peti­tion on finan­cial dis­tress; Supreme Court Notice to Centre
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.