15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 8, 2024
October 28, 2024
October 27, 2024
October 25, 2024
October 21, 2024
October 19, 2024
October 19, 2024
October 15, 2024
October 14, 2024
October 7, 2024

കേരളത്തോടുള്ള കേന്ദ്ര അവഗണന: മുഖ്യമന്ത്രി പ്രതിപക്ഷനേതാക്കളുമായി ചര്‍ച്ച നടത്തുന്നു

Janayugom Webdesk
തിരുവനന്തപുരം
January 15, 2024 10:19 am

കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച. 

യോജിച്ചുനിന്ന്‌ കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കണമെന്ന സർക്കാർ അഭ്യർഥനയോട്‌ ആദ്യഘട്ടത്തിൽ പ്രതിപക്ഷം അനുകൂല നിലപാടല്ല സ്വീകരിച്ചത്‌. പാർലമെന്റിൽ യോജിച്ച പോരാട്ടത്തിന്‌ യുഡിഎഫ്‌ എംപിമാർ തയ്യാറായില്ല. അർഹമായ വിഹിതം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രത്തിനുനൽകിയ നിവേദനത്തിൽ യുഡിഎഫ്‌ എംപിമാർ ഒപ്പിട്ടില്ല. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ എംപിമാർ ഒരുമിച്ചുകാണുകയെന്ന നിർദേശവും തള്ളി. 

കേന്ദ്രത്തിന്റെ പ്രതികാര നടപടികൾമൂലം ഈ വർഷംമാത്രം 54,700 കോടിയുടെ വരുമാന നഷ്ടമാണ്‌ കേരളത്തിനുണ്ടായത്‌. ആശുപത്രികൾക്കുള്ള വിഹിതം, ലൈഫ്‌ പദ്ധതിക്കും വിഴിഞ്ഞം തുറമുഖത്തിനുമുള്ള വിഹിതം എന്നിവ ബ്രാൻഡിങ്‌ നടത്തിയില്ല എന്നുപറഞ്ഞ്‌ തടയുന്നു. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിപോലും മുടക്കാനുള്ള നീക്കം.സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ജിഡിപിയുടെ മൂന്നു ശതമാനംമാത്രമെ കടമെടുക്കാനാകൂ എന്നാണ്‌ നിബന്ധന. എന്നാൽ, സംസ്ഥാനത്തെ 2.5 ശതമാനംമാത്രമാണ്‌ അനുവദിക്കുന്നത്‌. കേന്ദ്ര സർക്കാർ 6.4 ശതമാനം കടമെടുക്കുകയും ചെയ്യുന്നു. ഇത്‌ കേരളത്തോടുള്ള കടുത്ത അവഗണനയാണെന്ന്‌ രാഷ്ട്രീയഭേദമില്ലാതെ അഭിപ്രായമുയരുന്നുണ്ട്‌. ഇടതുപക്ഷ വിരുദ്ധനിലപാട്‌ സ്വീകരിക്കുന്ന പ്രമുഖ സാമ്പത്തികവിദഗ്‌ധരടക്കം കേന്ദ്രത്തിനെതിരെ രംഗത്തുവന്നു.

Eng­lish Sum­ma­ry: Cen­tral neglect of Ker­ala: Chief Min­is­ter holds talks with oppo­si­tion leaders

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.