ഡല്‍ഹിയിൽ ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ മര്‍ദിച്ച സംഭവത്തില്‍ യാത്രക്കാരൻ അറസ്റ്റില്‍. സഹില്‍ കതാരിയ എന്നയാളെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് വിമാനം പുറപ്പെടാന്‍ പതിമൂന്ന് മണിക്കൂര്‍ വൈകുമെന്നറിയിച്ചതിന് പിന്നാലെയായിരുന്നു യാത്രക്കാരന്റെ ആക്രമണം.
സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതിന് ശേഷം, സിആര്‍പിസി സെക്ഷന്‍ 41 പ്രകാരം നോട്ടിസ് നല്‍കിയതിന് പിന്നാലെ കതാരിയയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. മര്‍ദ്ദനമേറ്റ ഇന്‍ഡിഗോ പൈലറ്റ് അനൂപ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹില്‍ കതാരിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി ഇന്‍ഡിഗോ ആഭ്യന്തര കമ്മിറ്റിക്ക് രൂപം നല്‍കി. യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ കര്‍ശനമായ നടപടി യാത്രക്കാരനെതിരെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
English Summary: IndiGo passenger attacks pilot , arrest
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.