ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായി വൈ എസ് ശര്‍മിള റെഡ്ഡിയെ നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ശര്‍മിളയെ പിസിസി അധ്യക്ഷയായി നിയമിച്ചത്. ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് ഗിഡുഗു രുദ്രരാജു കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഗിഡുഗു രുദ്രരാജുവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കുകയും ചെയ്തിട്ടുണ്ട്.
ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമാണ് വൈ എസ് ശർമിള . ഈ മാസം ആദ്യമാണ് ശർമിള കോൺഗ്രസിലെത്തിയത്. 2021 ന് തെലങ്കാനയിൽ ഉണ്ടാക്കിയ സ്വന്തം പാർട്ടി വൈഎസ്ആര്‍ടിപിയെ കോൺഗ്രസിലേക്ക് ലയിപ്പിച്ചിരുന്നു.
English Summary: Y S Sharmila appointed Andhra Congress Chief
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.