17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 3, 2024
October 18, 2024
September 30, 2024
August 8, 2024
July 9, 2024
June 15, 2024
June 1, 2024
May 30, 2024
May 20, 2024
May 20, 2024

ഹീരാ കൺസ്ട്രക്ഷന്റെ 30 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

Janayugom Webdesk
കൊച്ചി
January 16, 2024 6:54 pm

കേരളം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ കെട്ടിട നിർമ്മാണ സ്ഥാപനമായ ഹീരാ കൺസ്ട്രക്ഷൻ കമ്പനിയുടെ സ്ഥാപകൻ അബ്ദുൾ റഷീദിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. കമ്പനിയുടെ മാനേജിങ് ഡയറക്ടർ അബ്ദുൾ റഷീദിന്റെ 30 കോടിയിൽപ്പരം മൂല്യം വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു.

ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമാണ് നടപടി. ഹീരാ കൺസ്ട്രക്ഷൻ കമ്പനി, ഹീരാ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ്, ഉപകമ്പനി ഹീരാ സമ്മർ ഹോളിഡേ ഹോംസ് എന്നിവയുടെ പേരിലുള്ള മൊത്തം 62 സ്ഥാവര വസ്തുക്കളാണ് കണ്ടുകെട്ടിയത്. എസ്ബിഐയുടെ തിരുവന്നതപുരം കവടിയാര്‍ ശാഖയിൽ അബ്ദുൾ റഷീദും മറ്റു പ്രതികളും തട്ടിപ്പ് നടത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്.

വായ്പ ലഭിക്കാൻ ബാങ്കിന് ഈടായി നൽകിയിരുന്ന സെക്യൂരിറ്റികൾ എസ്ബിഐയെ കബളിപ്പിച്ച് വിറ്റ് കോടികൾ സമ്പാദിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന കുറ്റം. വായ്പാ തിരിച്ചടവിലും തട്ടിപ്പ് നടത്തിയതായും ഇഡി പറയുന്നു. പ്രതികൾ 34.82 കോടി രൂപ തട്ടിയെടുത്തതായും ഇഡിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ റഷീദിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

ബാങ്കിന് ഈടായി നൽകിയ വസ്തുക്കൾ വിറ്റ് ലഭിച്ച തുക വകമാറ്റിയതായും കണ്ടെത്തി. തുക വായ്പാ തിരിച്ചടവിന് ഉപയോഗിക്കാതെ വകമാറ്റുകയായിരുന്നുവെന്ന് ഇഡി ആരോപിച്ചു. ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ സമർപ്പിച്ച എഫ്ഐആറിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ്.

Eng­lish Sum­ma­ry: 30 crore worth of assets of Heera Con­struc­tion were confiscated
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.