18 December 2025, Thursday

Related news

October 10, 2025
October 10, 2025
October 9, 2025
October 8, 2025
October 6, 2025
October 5, 2025
September 28, 2025
September 27, 2025
September 27, 2025
September 27, 2025

അമിതവേഗതയില്‍ എത്തിയ കാര്‍ ഓട്ടോറിക്ഷകളില്‍ ഇടിച്ചു

Janayugom Webdesk
നെടുങ്കണ്ടം
January 18, 2024 8:55 pm

അണക്കരയ്ക്കു സമീപം കാര്‍ ഓട്ടോറിക്ഷകളുമായി കൂട്ടിയിടിച്ച് അപകടം. കുമളി മൂന്നാര്‍ സംസ്ഥാനപാതയില്‍ അമിതവേഗത്തില്‍ എത്തിയ കാര്‍ രണ്ട് ഓട്ടോറിക്ഷകളില്‍ ഇടിച്ചാണ് അപകടം നടന്നത്. ബുധനാഴ്ച രാത്രി കുമളി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ രണ്ട് ഓട്ടോറിക്ഷകളില്‍ ഇടിച്ച് കയറുകയായിരുന്നു. വാഹനങ്ങളില്‍ ഉണ്ടായിരുന്നവര്‍ കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.

രണ്ട് ഓട്ടോറിക്ഷകളുടെയും ഒരുവശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കാറിനും കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയും മൂലം അണക്കരക്കും ഏഴാംമയില്‍ പാലത്തിനും ഇടയില്‍ നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. സ്വകാര്യ ബസ് അടക്കം നിരവധി വാഹനങ്ങള്‍ ഈ മേഖലയില്‍ അപകടത്തില്‍ പെടുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കുമളി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Eng­lish Sum­ma­ry: acci­dent news
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.