23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 14, 2024
November 11, 2024
November 7, 2024
November 3, 2024
October 24, 2024
October 23, 2024

ബില്‍ക്കീസ് ബാനുകേസിലെ പ്രതികള്‍ ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
January 19, 2024 2:52 pm

ബില്‍ക്കീസ് ബാനുകേസിലെ പ്രതികള്‍ ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി.പ്രതികള്‍ നല്‍കിയ ഹര്‍ജി തള്ളിയ സുപ്രീംകോടതി അടുത്ത ഞായറാഴ്ച തന്നെ കീഴടങ്ങണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. കീഴടങ്ങാന്‍ സമയം നീട്ടി നല്‍കണമെന്ന ഹര്‍ജിയാണ് തള്ളഇയത്. 

പ്രതികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കഴമ്പില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി 5മിനിറ്റ് കൊണ്ടാണ് ഹര്‍ജി തീര്‍പ്പാക്കിയത്. ജസ്റ്റിസുമാരായ കെ എം ജോസഫും, ബി വി നഗരത്നയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ 11 പ്രതികളും രണ്ടാഴ്ചയ്ക്കകം ജയിലിൽ തിരികെ എത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെ പ്രതികൾ എല്ലാം ഒളിവിൽ പോയി. ഞായറാഴ്ച കീഴടങ്ങാനുള്ള കാലാവധി അവസാനിക്കാനിരിക്കെയാണ് പ്രതികൾ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷനായ ബെഞ്ച്, കേസ് പരിഗണിച്ച ബെഞ്ച് പുനഃസംഘടിപ്പിക്കുന്നതിന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ഉത്തരവുകൾ ലഭിക്കാൻ രജിസ്‌ട്രിയോട് നിർദേശിക്കുകയായിരുന്നു.

2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ ജീവപര്യന്തം തടവ് ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് സർക്കാരിന്റെ നടപടി ജനുവരി എട്ടിനാണ് സുപ്രീം കോടതി റദ്ദാക്കിയത്. 2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനുവും സിപിഐ എം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയും നൽകിയ ഹർജികളിലാണ് കോടതി വിധിപറഞ്ഞത്. 

ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവരാണ് പ്രതികൾ. 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്. 15 വർഷം തടവ് പൂർത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിലാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. 

Eng­lish Summary:
The Supreme Court should imme­di­ate­ly sur­ren­der the accused in Bilkis Banukase

You may also like this video:

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.