22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 23, 2024
October 21, 2024
October 18, 2024
October 5, 2024
August 11, 2024
August 9, 2024
August 7, 2024
July 28, 2024
June 30, 2024
June 22, 2024

രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരില്‍ മധുരം വില്‍പന നടത്തിയതിന്റെ പേരില്‍ നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാര്‍

Janayugom Webdesk
തിരുവനന്തപുരം
January 20, 2024 12:43 pm

അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ച് മധുരം വില്‍പന നടത്തിയതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ടീസയച്ചു.കോണ്‍ഫെഡരേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്ഘാടനമോ ആരാധനയോ തുടങ്ങിയിട്ടില്ലാത്ത അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ പ്രസാദ വില്‍പന നടത്തുന്നത് വിശ്വാസികളോട് ചെയ്യുന്ന ചതിയാണ് സിഎഐടി ആരോപിച്ചുഉത്പന്നത്തിന്റെ യഥാര്‍ഥ സവിശേഷതകള്‍ മറച്ചുവെച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി ഉപഭോക്താവിനെ പറ്റിക്കുന്നത് നിയമവിരുദ്ധമാണെന്ന് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) വ്യക്തമാക്കി.

ഉപഭോക്താവ് വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു സാധനത്തിന് ഭക്തി അടക്കമുള്ള മാനങ്ങള്‍ നല്‍കി വാങ്ങാന്‍ പ്രേരിപ്പിക്കുന്നത് 2019‑ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് നിയമവിരുദ്ധമാണെന്നും സിസിപിഎ നോട്ടീസില്‍ പറയുന്നു. ഉപഭോക്തൃകാര്യ മന്ത്രി പീയുഷ് ഗോയലിന് സിഎഐടി അംഗം പ്രവീണ്‍ ഖന്‍ഡേല്‍വാള്‍ എഴുതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാമന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് ആമസോണില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നു എന്ന് പരാതിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

നിയമനടപടികള്‍ ഉണ്ടാവില്ലെങ്കിലും നോട്ടീസിന് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇത്തരത്തിലുള്ള നാല് ഭക്ഷണപദാര്‍ത്ഥങ്ങളാണ് സിസിപിഎ. ആമസോണില്‍ നിന്ന് കണ്ടെത്തിയത്. ഇതില്‍ മൂന്ന് മധുരപലഹാരങ്ങളും അയോധ്യാ ശ്രീരാമ ക്ഷേത്രത്തിലെ പ്രസാദം എന്ന ലേബലോടെയാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. അയോധ്യയിലെ പ്രസാദങ്ങളില്‍ ഒന്ന് എന്ന നിലയിലാണ് നാലാമത്തെ ഉത്പന്നം വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. 

Eng­lish Summary: 

The cen­tral gov­ern­ment has sent a notice for sell­ing sweets in the name of Prasad in the Ram temple

You may also like this video:

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.