22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നേഴ്‌സ് മരിച്ചു

Janayugom Webdesk
മലപ്പുറം
January 24, 2024 9:40 am

മലപ്പുറം ജില്ലാ ആശുപത്രിയിലെ നിർമാണം നടക്കുന്ന ഓങ്കോളജി കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹെഡ് നഴ്‌സ് മരിച്ചു. തൃശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശിനി മിനി (48) യാണ് മരിച്ചത്. പരിക്കേറ്റ ഇവർ കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങൾ പരിശോധിക്കാൻ നഴ്‌സിങ് സൂപ്രണ്ട് ഷൈലജ, സ്റ്റാഫ് നഴ്‌സ് ബിനോയ് എന്നിവർക്കൊപ്പമാണ് മിനി ഓങ്കോളജി കെട്ടിടത്തിലെത്തിയത്.

താഴത്തെ നില പരിശോധിക്കുന്നതിനിടെ ഒരു വാതിൽ തുറന്ന് കിടപ്പുണ്ടായിരുന്നു. അവിടെ നിലമുണ്ടെന്നു കരുതി കാലെടുത്തു വെക്കുകയായിരുന്നു. എട്ട് അടി താഴ്ചയുള്ള അണ്ടർ ​ഗ്രൗണ്ടിൽ കെട്ടിട നിർമാണത്തിനായി കൂട്ടിയിട്ടിരുന്ന പട്ടികയുടെ മുകളിലേക്കാണ് മിനി വീണത്. തലയോട്ടിക്കും വയറിനും കാര്യമായ പരുക്കേറ്റിരുന്നു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം മിനിയെ കോട്ടക്കൽ മിംസ് ആശുപത്രിയിലെത്തിച്ചു. രണ്ട് വർഷം മുൻപാണ് മിനി ആശുപത്രിയിലെ ഹെഡ് നേഴ്സായി എത്തുന്നത്.

Eng­lish Summary;Head nurse dies after falling from hos­pi­tal building
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.