23 January 2026, Friday

Related news

January 21, 2026
January 13, 2026
January 12, 2026
December 28, 2025
December 24, 2025
December 23, 2025
December 20, 2025
December 19, 2025
December 16, 2025
December 15, 2025

അസം മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് അമിത് ഷാ: രാഹുൽ ഗാന്ധി

Janayugom Webdesk
ഗുവാഹട്ടി
January 24, 2024 12:13 pm

അസം മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് അമിത് ഷാ ആണെന്ന് രാഹുൽ ഗാന്ധി. അമിത് ഷായ്ക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ ഹിമന്ദ ബിജെപിയിൽ നിന്ന് പുറത്താകും എന്ന് അദ്ദേഹം പറഞ്ഞു. അസമിന്റെ ഭാഷയും സംസ്‌കാരവും ചരിത്രവും ഇല്ലാതാക്കാൻ ബിജെപിയും ആർഎസ്‌എസും ശ്രമിക്കുകയാണെന്നും അസമിനെ നാഗ്പൂരിൽ നിന്ന് ഭരിക്കാൻ ശ്രമം നടത്തുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസമിൽ പൊലീസ് സുരക്ഷ ഒരുക്കുന്നില്ലെന്ന് കാണിച്ച് അമിത് ഷായ്ക്ക് കത്തെഴുതി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭാരത് ജോഡോ ന്യായ് യാത്രയിൽ സുരക്ഷ പ്രശ്നങ്ങൾ നേരിടുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ബി ജെ പി പ്രവർത്തകർ യാത്രയ്ക്ക് നേരെ അസമിൽ അക്രമം അഴിച്ചിവിടുന്നു. സോനിത് പൂർ ജില്ലയിൽ ബി ജെ പി പ്രവർത്തകർ ആക്രമിച്ചു. അസം പൊലീസ് ബി ജെ പി പ്രവർത്തകരെ സംരക്ഷിക്കുന്നു. ആരെയും അറസ്റ്റ് ചെയ്യാൻ തയ്യാറാവുന്നില്ല. യാത്രയ്ക്ക് എതിരായ അക്രമങ്ങളിൽ നടപടി സ്വീകരിക്കാൻ അസം മുഖ്യമന്ത്രിക്കും ഡിജിപിക്കും കേന്ദ്രം നിർദേശം നൽകണമെന്നും ഖർഗെ പറഞ്ഞു.

Eng­lish Summary;Assam CM con­trolled by Amit Shah: Rahul Gandhi
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.