23 May 2024, Thursday

Related news

May 23, 2024
May 22, 2024
May 21, 2024
May 21, 2024
May 21, 2024
May 19, 2024
May 19, 2024
May 18, 2024
May 18, 2024
May 13, 2024

കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പ് ; മുൻനിരയില്‍ കേരളം

പദ്ധതിപുരോഗതി ദിശ കമ്മിറ്റി വിലയിരുത്തി
Janayugom Webdesk
തിരുവനന്തപുരം
January 24, 2024 11:08 pm

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിന്റെ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി സംസ്ഥാനതല ദിശ (ഡവലപ്മെന്റ് കോര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിങ്) കമ്മിറ്റി. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, കെ മുരളീധരൻ, ലിന്റോ ജോസഫ് എംഎൽഎ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

വിവിധ പദ്ധതികളുടെ നടത്തിപ്പിൽ കേന്ദ്രസർക്കാർ നടത്തുന്ന വെട്ടിച്ചുരുക്കലുകളും അടിച്ചേല്പിക്കുന്ന നിയന്ത്രണങ്ങളും സംസ്ഥാത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ദേശീയതലത്തിലെ പല നിർദേശങ്ങളും അപ്രായോഗികമാണ്. ഇക്കാര്യത്തിൽ എംപിമാർ ശക്തമായി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരെ തദ്ദേശ സ്വയംഭരണ മന്ത്രിക്കൊപ്പം നേരിട്ടുകാണാമെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി അറിയിച്ചു.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ രാജ്യത്ത് മുൻനിരയിലാണ് കേരളമെന്ന് കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത ഗ്രാമവികസന വകുപ്പ് സാമ്പത്തിക ഉപദേശക കല്യാണി മിശ്ര അഭിപ്രായപ്പെട്ടു. പിഎംജിഎസ്‌വൈ, പിഎംഎവൈ ഉൾപ്പെടെ വിവിധ പദ്ധതികൾ സംബന്ധിച്ച് കേരളം മുന്നോട്ടുവച്ച ആശങ്കകൾ പരിഹരിക്കാൻ ഇടപെടുമെന്നും അവർ യോഗത്തിൽ വ്യക്തമാക്കി. 

അമൃത് ഒന്നിലെ 1022 പദ്ധതികളിൽ 914 എണ്ണം പൂർത്തിയാക്കിയിട്ടുണ്ട്. 1682.32 കോടി രൂപ ഇതിനകം ചെലവഴിച്ചു. 73.18 ശതമാനമാണ് പുരോഗതി. 2026 മാർച്ച് 31 വരെ നിശ്ചയിച്ചിട്ടുള്ള അമൃത് രണ്ടിൽ 229 പദ്ധതികളാണ് പുരോഗമിക്കുന്നത്. ആറ് പദ്ധതികൾ പൂർത്തിയായി. പിഎംജിഎസ്‌വൈ പദ്ധതിയിലൂടെ ഇതിനകം 3959.54 കിലോമീറ്റർ റോഡ് നിർമ്മാണം സംസ്ഥാനത്ത് പൂർത്തിയായിട്ടുണ്ട്. പിഎംജിഎസ്‌വൈ 1ൽ 97.9 ശതമാനവും പിഎംജിഎസ്‌വൈ 2ൽ 96.19 ശതമാനവുമാണ് കൈവരിച്ച പുരോഗതി. 2025 മാർച്ച് വരെ നിശ്ചയിച്ചിട്ടുള്ള പിഎംജിഎസ്‌വൈ 3ൽ 21.14 ശതമാനം പുരോഗതി കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.
പ്രധാൻമന്ത്രി ആവാസ് യോജന അർബനിൽ ഈ വർഷം 87.19 ശതമാനമാണ് പുരോഗതി. പിഎംഎവൈ ഗ്രാമീണിൽ പുതുതായി ഈ വർഷം ഫണ്ട് അനുവദിച്ചിട്ടില്ല.
ഇന്ത്യയിൽ ഏറ്റവുമധികം തുക ഭവന നിർമ്മാണത്തിന് വിതരണം ചെയ്യുന്ന സംസ്ഥാനം കേരളമാണ്. പിഎംഎവൈ പദ്ധതിക്ക് പുറമേ, കേരളത്തിന്റെ ഭവന പദ്ധതിയായ ലൈഫ് മിഷന്റെ ഗുണഭോക്താക്കളായ 2.57 ലക്ഷം പേർക്കും നാലുലക്ഷം രൂപ നൽകിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Ker­ala is at the fore­front of imple­men­ta­tion of cen­tral­ly planned projects

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.