23 January 2026, Friday

Related news

January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025

മലപ്പുറത്ത് വയോധികന് ക്രൂര മർദ്ദനം; ഭാര്യക്കു ഓട്ടിസം ബാധിതനായ മകനും പരിക്ക്, പൊലീസ് കേസെടുത്തു

Janayugom Webdesk
മലപ്പുറം
January 26, 2024 3:44 pm

മലപ്പുറം മഞ്ചേരിയിൽ വയോധികനും കുടുംബത്തിനും ക്രൂര മർദ്ദനം. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65 കാരനായ ഉണ്ണി മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. ഇയാളുടെ ഭാര്യക്കും, ഓട്ടിസം ബാധിതനായ ഉണ്ണിയുടെ മകനും പരിക്കേറ്റു. സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തിന് തുടർന്ന് ബന്ധു ആണ് മർദ്ദിച്ചത് എന്ന് ഉണ്ണി മുഹമ്മദ് പറഞ്ഞു. മഞ്ചേരി പൊലീസിൽ പരാതി നൽകി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് കേസെടുത്തു

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മുളക്പൊടി എറിഞ്ഞ ശേഷമാണ് മർധിച്ചതെന്ന് ഉണ്ണി മുഹമ്മദ് പറയുന്നു. ബന്ധുവായ യൂസഫും മകൻ റാഷിനും ചേർന്നാണ് മർദിച്ചത്. വഴി വെട്ടുന്നതിനായി ജെസിബിയുമായെത്തിയപ്പോള്‍ ഉണ്ണി മുഹമ്മദ് തടഞ്ഞു. ഈ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണം. മരുമകളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

 

Eng­lish Sum­ma­ry: old man attacked in malappuram
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.