23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഗവര്‍ണറുടേത് ക്രമസമാധാന തകര്‍ച്ച എന്ന പ്രതീതി സൃഷ്ടിക്കാനുള്ള രാഷ്ട്രീയ നീക്കം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
January 27, 2024 1:47 pm

കേരളത്തില്‍ ക്രമസമാധാന തകര്‍ച്ച എന്ന പ്രതീതി സൃഷ്ടിക്കാനുള്ള തിരക്കഥ പ്രകാരമാണോ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്? വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ ജാഥയുടെ പേരില്‍ ഗവര്‍ണര്‍ കാറില്‍ നിന്ന് ചാടി ഇറങ്ങുന്നതും ചായക്കടക്ക് മുമ്പില്‍ കുത്തിയിരിക്കുന്നതും മുന്‍കൂര്‍ നിശ്ചയിച്ചതനുസരിച്ചാണോ എന്ന് ജനങ്ങള്‍ സംശയിക്കുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. 

കേന്ദ്ര സഹമന്ത്രി മുരളീധരന്റെ പ്രകോപന പ്രസ്താവനയും അതിന്റെ ഭാഗമാണെന്ന് ജനങ്ങള്‍ ചിന്തിക്കുന്നു. തെരുവിലെ ചായക്കടക്ക് മുമ്പില്‍ ഇരുന്ന് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയെ ഫോണ്‍ ചെയ്തതും മുഖ്യമന്ത്രിക്കെതിരെ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതും ഈ നാടകത്തിന്റെ രാഷ്ട്രീയ ദുരുദ്ദേശ്യം വെളിവാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish Summary:Political move to cre­ate impres­sion of law and order break­down by Gov­er­nor: Binoy Viswam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.