22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 16, 2024
March 30, 2024
March 11, 2024
February 20, 2024
January 28, 2024
January 15, 2024
January 12, 2024
December 13, 2023
September 26, 2023
February 2, 2023

സഫിയയുടെ ഓർമ്മ പുതുക്കി, വനിത അഭയകേന്ദ്രത്തിലെ അശരണർക്ക് നവയുഗത്തിന്റെ സഹായഹസ്തം

Janayugom Webdesk
ദമ്മാം
January 28, 2024 8:21 am

നവയുഗം സാംസ്ക്കാരികവേദി മുൻ വൈസ് പ്രസിഡന്റും, പ്രമുഖ ജീവകാരുണ്യപ്രവർത്തകയുമായ സഫിയ അജിത്തിന്റെ ഒമ്പതാം ചരമവാർഷിക അനുസ്‌മരണ പരിപാടികളുടെ ഭാഗമായി, നവയുഗം ജീവകാരുണ്യവിഭാഗം, വനിതവേദിയുടെയും, കുടുംബവേദിയുടെയും സഹായത്തോടെ ദമ്മാമിലെ വനിത അഭയകേന്ദ്രത്തിലെ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പും, കുട്ടികൾക്കുള്ള ആവശ്യവസ്തുക്കളുടെ  വിതരണവും സംഘടിപ്പിച്ചു.

ദമ്മാം സഫ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വനിതകൾക്കൊപ്പം ഇരുപത്തഞ്ചോളം കുട്ടികളും അഭയകേന്ദ്രത്തിൽ ഉണ്ട്. ഡോക്ടർമാർ അവരെയെല്ലാം പരിശോധിയ്ക്കുകയും മരുന്നുകൾ നൽകുകയും ചെയ്തു. പീഡിയാട്രീഷ്യൻ ഡോക്ടർ ആഷിഖ്, നഴ്സ് മഞ്ജു അബ്രഹാം,  ഹമീദ് വടകര, അമീർ അലി എന്നിവർ മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്നു.

നവയുഗം പ്രവർത്തകർ സ്വരൂപിച്ച കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, ബേബിഫുഡ്, ഡയപ്പറുകൾ, വനിതകൾക്കുള്ള വസ്ത്രങ്ങൾ, മറ്റു അത്യാവശ്യ വസ്തുക്കൾ എന്നിവയും വിതരണം ചെയ്തു.

നവയുഗം വനിതാവേദി പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടൻ, വനിതാവേദി സെക്രട്ടറി രഞ്ജിത പ്രവീൺ, കുടുംബവേദി പ്രസിഡന്റ് അരുൺ ചാത്തന്നൂർ, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു, കേന്ദ്രനേതാക്കളായ പദ്മനാഭൻ മണിക്കുട്ടൻ, നിസ്സാം കൊല്ലം, നഹാസ്, മീനു അരുൺ, അമീന റിയാസ്, മിനി ഷാജി, ഷംന നഹാസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

നവയുഗത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വനിത അഭയകേന്ദ്ര അധികൃതർ നന്ദി അറിയിച്ചു. നവയുഗം ജീവകാരുണ്യപ്രവർത്തകയായിരുന്ന സഫിയ അജിത്തിന്റെ പ്രധാന പ്രവർത്തനമേഖലയായിരുന്നു ദമ്മാം വനിത അഭയകേന്ദ്രം. 2015 ജനുവരി 26 നാണ് ക്യാൻസർ രോഗബാധിതയായി സഫിയ അജിത്ത് മരണമടഞ്ഞത്.

Eng­lish Sum­ma­ry: Safia Ajith’s 9th death anniversary
You may also like this video

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.