8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

August 29, 2024
August 27, 2024
August 21, 2024
August 20, 2024
August 20, 2024
August 19, 2024
August 19, 2024
August 19, 2024
August 19, 2024
August 19, 2024

വർഗീയ ഫാസിസത്തിനും കേന്ദ്ര അവഗണനയ്ക്കുമെതിരെ എഐവൈഎഫ് ഡെമോക്രാറ്റിക് സ്ട്രീറ്റ് ; ഇന്നും നാളെയും ജില്ലാ കേന്ദ്രങ്ങളില്‍

Janayugom Webdesk
തിരുവനന്തപുരം
January 30, 2024 8:59 am

വർഗീയ ഫാസിസത്തിനും കേന്ദ്ര അവഗണനയ്ക്കുമെതിരെ എഐവൈഎഫ് ഇന്നും നാളെയും ജില്ലാ കേന്ദ്രങ്ങളിൽ ‘ഡെമോക്രാറ്റിക് സ്ട്രീറ്റ്’ സംഘടിപ്പിക്കും. 

രാജ്യം പിന്തുടർന്ന് വരുന്ന ഭരണഘടനാ മൂല്യങ്ങളും നിയമവാഴ്ചയും അട്ടിമറിച്ചുകൊണ്ട് ജനാധിപത്യത്തെ സജീവമാക്കുന്ന വിയോജിപ്പുകളെയും ചിന്തകളെയും ഇല്ലായ്മ ചെയ്യുകയും രാജ്യത്തിന്റെ വൈവിധ്യത്തെ തകർക്കുന്ന നയങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുകയാണ് മോഡി സർക്കാർ. ഒരു വർഷം രണ്ട് കോടി യുവജനങ്ങൾക്ക് ജോലി എന്ന വാഗ്ദാനവുമായി 2014ൽ അധികാരത്തിലേറിയ നരേന്ദ്ര മോഡി സർക്കാരിന്റെ ഭരണ കാലയളവിൽ രാജ്യത്ത് തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സാഹചര്യത്തിൽ എത്തി നിൽക്കുന്നു. 

കേന്ദ്ര സർക്കാരിന്റെ വർഗീയ രാഷ്ട്രീയത്തിനും കേരളത്തോടുള്ള നിഷേധാത്മക സമീപനത്തിനുമെതിരെയുള്ള താക്കീതായി ഡെമോക്രാറ്റിക് സ്ട്രീറ്റ് മാറുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും അറിയിച്ചു. 

Eng­lish Sum­ma­ry: AIYF Demo­c­ra­t­ic Street against com­mu­nal fas­cism and cen­tral neglect

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.