13 February 2026, Friday

Related news

February 5, 2026
February 5, 2026
February 4, 2026
February 4, 2026
February 2, 2026
January 31, 2026
January 31, 2026
January 28, 2026
January 28, 2026
January 27, 2026

അഡ്വ. ആളൂരിനെതിരെ ലൈംഗികാതിക്രമ പരാതി

Janayugom Webdesk
കൊച്ചി
February 1, 2024 3:14 pm

സൗമ്യ വധക്കേസ് ഉള്‍പ്പെടെ പ്രമാദമായ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായി ശ്രദ്ധേയനായ അഡ്വ. ആളൂരിനെതിരെ ലൈംഗികാതിക്രമ പരാതി. ആളൂരിന്റെ ഓഫീസില്‍ വച്ച് തനിക്ക് അതിക്രമം നേരിടേണ്ടി വന്നു എന്ന് എറണാകുളം സ്വദേശിയായ യുവതി. പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ‘ഒരു കേസിന്റെ ആവശ്യത്തിന് ഞാന്‍ ആളൂരിന്റെ ഓഫീസില്‍ പോയി. സ്ഥല സംബന്ധമായ കേസ് ആണ്. അതിന് ആളൂര്‍ 7 ലക്ഷം രൂപയാണ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. 

രണ്ട് ലക്ഷം അക്കൗണ്ടിലൂടെയും ബാക്കി ക്യാഷ് ആയും വേണമെന്നായിരുന്നു. അഞ്ച് ലക്ഷം രൂപ നേരത്തെ കൊടുത്തു. ജഡ്ജിയ്ക്കും കമ്മീഷ്ണര്‍ക്കും കൈക്കൂലി നല്‍കാനെന്ന പേരില്‍ കൂടിയാണ് ക്യാഷ് ആയാണ് വാങ്ങിയത്. കഴിഞ്ഞ ദിവസം വീണ്ടും രണ്ട് ലക്ഷം രൂപ ചോദിച്ചു. പണം ഇല്ല എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ഫീസ് വേണ്ട ചില കാര്യങ്ങളില്‍ കോംപ്രമൈസ് ചെയ്താല്‍ മതി എന്ന് പറഞ്ഞു. ഒട്ടുമിക്ക ക്ലൈന്റ്സും ഇതേപോലെ കോംപ്രമൈസ് ചെയ്യാറുണ്ടെന്ന് പറഞ്ഞ് തോളില്‍ പിടിച്ചു. ഡ്രസ്സിനകത്തുകൂടി കൈയിട്ടു. ആ സമയം ഞാന്‍ പ്രതികരിച്ചു. അവിടെ നിന്നിറങ്ങി സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കി.

Eng­lish Summary:Adv. Sex­u­al assault com­plaint against Aloor
You may also like this video

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.