8 December 2025, Monday

Related news

December 7, 2025
December 5, 2025
November 27, 2025
November 23, 2025
November 23, 2025
November 21, 2025
November 21, 2025
October 31, 2025
October 31, 2025
October 29, 2025

ഗാസ റിപ്പോർട്ടർ വഇൽ അൽ ദഹ്ദൂദ് മീഡിയ പേഴ്‌സൺ ഓഫ് ദ ഇയർ

Janayugom Webdesk
കൊച്ചി
February 2, 2024 11:08 pm

കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ’യുടെ ‘മീഡിയ പേഴ്സ‌ൺ ഓഫ് ദ ഇയർ’ ആയി അൽ ജസീറ ചാനലിന്റെ ഗാസ ബ്യൂറോ ചീഫ് വഇൽ അൽ ദഹ്‌ദൂദിനെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പ‌വും അടങ്ങുന്നതാണ് അവാർഡ്. മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകളുടെ സംഘടനയുടെയും മീഡിയ മാഗസിൻ പത്രാധിപ അംഗങ്ങളുടെയും ശുപാർശ പ്രകാരം അക്കാദമി എക്സിക്യുട്ടീവ് കമ്മിറ്റിയാണ് വഇൽ അൽ ദഹ്‌ദൂദിനെ തിരഞ്ഞെടുത്തത്. ഗാസയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഭാര്യയും മകനും പേരക്കുട്ടിയും കൊല്ലപ്പെട്ടിട്ടും യുദ്ധഭൂമിയിൽ നിന്ന് ധീരമായി മാധ്യമ പ്രവർത്തനം നടത്തിയയാളാണ് വഇൽ അൽ ദഹ്‌ദൂദ്.

Eng­lish Summary:Gaza reporter Wail al-Dah­doud Media Per­son of the Year
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.