2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

March 20, 2024
February 23, 2024
February 17, 2024
February 10, 2024
February 3, 2024
February 2, 2024
December 17, 2023
December 14, 2023
July 28, 2023
April 14, 2023

തണ്ണീര്‍ക്കൊമ്പന്റെ പോസ്റ്റ് മോര്‍ട്ടം കേരളവും,കര്‍ണാടകവും ചേര്‍ന്ന് നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

Janayugom Webdesk
തിരുവനന്തപുരം
February 3, 2024 11:38 am

തണ്ണീര്‍ക്കൊമ്പന്റെ പോസ്റ്റ് മോര്‍ട്ടം കേരളവും, കര്‍ണാടകവും ചേര്‍ന്ന് നടത്തുമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.സംസ്ഥാനം എല്ലാ കാര്യങ്ങളും സുതാര്യമായി ചെയ്തതായും അദ്ദേഹം അഭിപ്രായ്പപെട്ടു.

സംഭവത്തില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തുമെന്നും, ഇതിനായി അഞ്ച്അംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിക്കുമന്നും മന്ത്രി ശശീന്ദ്രന്‍ അറിയിച്ചു. ഐആന്റ് ഇ, ഐഎസ്എഫ് ഓഫീസര്‍, വെറ്റിനറി ഡോക്ടര്‍, എന്‍ജിഒ പ്രിതിനിധി, നിയമവിദഗ്ധന്‍, ഡിഎഫ്ഒ ഫ്ലയിംങ് സ്വാകാഡ് എന്നിവര്‍ സമിയിയില്‍ ഉണ്ടാകുമന്നും മന്ത്രി വ്യക്തമാക്കി. വിദഗ്ദ പരിശോധന നടത്തും മുൻപെയാണ് കാട്ടാന ചരിഞ്ഞത്.

ബന്ദിപ്പൂരിലെ ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പൻ ഇന്ന് പുലര്‍ച്ചെയാണ് ചരിഞ്ഞത്. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോർട്ടം നടത്തും. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

അതേസമയം പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കര്‍ണാടക വനംവകുപ്പിന്‍റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പില്‍ തണ്ണീര്‍ കൊമ്പനെ എത്തിച്ചിരുന്നത്. ആന പൂര്‍ണ ആരോഗ്യവാനാണെന്നായിരുന്നു നേരത്തെ വനംവകുപ്പ് അറിയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ചരിഞ്ഞുവെന്ന വിവരം അധികൃതര്‍ സ്ഥിരീകരിക്കുന്നത്.

Eng­lish Summary:
Min­is­ter AK Saseen­dran said that the post­mortem of Tan­neerkom­pan will be done joint­ly by Ker­ala and Karnataka.

You may also like this video:

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.