23 January 2026, Friday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

സീത പുകവലിക്കുന്നു; രാമലീല നാടകം അവതരിപ്പിച്ച അധ്യാപകനും വിദ്യാര്‍ത്ഥികളും അറസ്റ്റില്‍

Janayugom Webdesk
പൂനെ
February 3, 2024 9:15 pm

രാമലീല നാടകം അവതരിപ്പിച്ച പൂനെ സര്‍വകലാശാലയിലെ പ്രൊഫസറും അഞ്ച് വിദ്യാര്‍ത്ഥികളും അറസ്റ്റില്‍. നാടകത്തിലെ പരാമര്‍ശങ്ങളും രംഗങ്ങളും മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് അറസ്റ്റ്. നാടകം അവതരിപ്പിച്ച പൂനെ സര്‍വകലാശാലയിലെ ലളിതകലാ കേന്ദ്രത്തിലെ(സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍‍ട്സ്) വിദ്യാര്‍ത്ഥികളും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ നാടകത്തെച്ചൊല്ലി വാക്കേറ്റമുണ്ടായി. ‘രാമലീല’യിലെ വിവിധ വേഷങ്ങള്‍ ചെയ്യുന്ന അഭിനേതാക്കളുടെ പിന്നാമ്പുറ തമാശകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു നാടകം. സീതയെ അവതരിപ്പിക്കുന്ന ഒരു പുരുഷ കലാകാരന്‍ സിഗരറ്റ് വലിക്കുന്നതും മോശമായ ഭാഷ ഉപയോഗിക്കുന്നതും കാണിച്ചിരുന്നു.

എബിവിപി പ്രവര്‍ത്തകന്‍ ഹര്‍ഷവര്‍ധന്‍ ഹര്‍പുഡെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 295 (എ) (ഏതെങ്കിലും വര്‍ഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുക എന്ന ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ ഉദ്ദേശ്യം) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍‍ട്സ് വിഭാഗം മേധാവി ഡോ. പ്രവീണ്‍ ഭോലെ, വിദ്യാര്‍ത്ഥികളായ ഭവേഷ് പാട്ടീല്‍, ജയ് പെഡ്‌നേക്കര്‍, പ്രഥമേഷ് സാവന്ത്, ഋഷികേശ് ദാല്‍വി, യാഷ് ചിഖ്‌ലെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

Eng­lish Summary:Sita smokes; The teacher and the stu­dents who staged the play Ramalila were arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.