22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 27, 2024
August 17, 2024
August 8, 2024
July 22, 2024
July 16, 2024
July 15, 2024
July 3, 2024
July 2, 2024
July 1, 2024

നിയമന പരീക്ഷാ തട്ടിപ്പ് : പുതിയ ബില്‍ പാര്‍ലമെന്റില്‍; പത്ത് വര്‍ഷം തടവ്, ഒരു കോടി പിഴ

Janayugom Webdesk
ന്യൂഡല്‍ഹി
February 4, 2024 11:17 pm

നിയമന പരീക്ഷകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്കെതിരെ പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍. നിയമനത്തട്ടിപ്പ് നടത്തുന്നവര്‍ക്ക് പത്ത് വര്‍ഷം തടവും ഒരു കോടി രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് ഒരുങ്ങുന്നത്. ബില്ലിന്റെ കരട് രൂപം കഴിഞ്ഞ ദിവസം ലോക്‌സഭയുടെ മേശപ്പുറത്ത് വച്ചു. ദി പബ്ലിക് എക്സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ് ) 2024 എന്ന പേരിലാണ് ബില്‍ അറിയപ്പെടുക. മത്സര പരീക്ഷകളില്‍ ക്രമക്കേട് നടത്തുകയും ചോദ്യപ്പേപ്പര്‍ ചോര്‍ത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് പുതിയ നിയമം കൊണ്ടുവരുന്നത്. 20 കുറ്റകൃത്യങ്ങളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിയമാനുസൃതമല്ലാതെ പരീക്ഷാ നടപടികളില്‍ ക്രമക്കേട് നടത്തുന്ന എല്ല വിധത്തിലുള്ള വകുപ്പുകളും കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും. ഉത്തരക്കടലാസില്‍ കൃത്രിമം നടത്തുക, രേഖകള്‍ നശിപ്പിക്കുക, മെരിറ്റും റാങ്കും വ്യാജമായി നിര്‍മ്മിക്കുക, കോപ്പിയടി തുടങ്ങിയ നിയമവിധേയമല്ലാത്ത എല്ലാം കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും. പരീക്ഷകളില്‍ ക്രമവിരുദ്ധ മാര്‍ഗം സ്വീകരിക്കുക, ഇരിപ്പിടത്തില്‍ റോള്‍ നമ്പര്‍ പാലിക്കാതിരിക്കുക എന്നിവയും ബില്ലിന്റെ പരിധിയിലുണ്ട്. പരീക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും കുറ്റവാളികള്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുകയെന്ന് കേന്ദ്ര പേഴ്സണല്‍ കാര്യ മന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പരീക്ഷയില്‍ കൃത്രിമം, ആള്‍മാറാട്ടം , നിയമവിരുദ്ധ നടപടി എന്നീവ ശ്രദ്ധയില്‍പ്പെട്ടാല്‍ തുടര്‍ നടപടി സ്വീകരിക്കാം. ഏറ്റവും കുറഞ്ഞത് അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി ഇത്തരം സംഭവങ്ങള്‍ വിലയിരുത്തപ്പെടും. ഏതെങ്കിലും സ്ഥാപനം കുറ്റകൃത്യത്തിന് സഹായകരമായ നിലപാട് സ്വീകരിക്കുന്ന പക്ഷം സ്ഥാപനത്തിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടുകയും പരീക്ഷ നടത്തിപ്പിന്റെ മുഴുവന്‍ തുകയും പിഴയായി ഈടാക്കുകയും ചെയ്യും. രാജസ്ഥാന്‍, ഗുജറാത്ത്, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായ തോതില്‍ നിയമന പരീക്ഷയില്‍ തട്ടിപ്പുകള്‍ പുറത്തുവന്നിരുന്നു. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിച്ച് ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.

Eng­lish Sum­ma­ry: Recruit­ment Exam Scam: New Bill in Parliament
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.