8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 5, 2024
September 4, 2024
September 3, 2024
September 3, 2024
September 1, 2024
August 29, 2024
August 28, 2024
August 28, 2024
August 28, 2024
August 27, 2024

കോട്ടയം നഗരസഭാ ചെയർ പേഴ്സൺ രാജി വെക്കണം: സിപിഐ

Janayugom Webdesk
കോട്ടയം
February 5, 2024 6:58 pm

ബസ് സ്റ്റാൻഡ് മൈതാനത്ത് അശാസ്ത്രീയമായ പാർക്കിംഗ് നിരക്ക് ഏർപ്പെടുത്തിയതിനെതിരെ സിപിഐ കോട്ടയം മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. മണിക്കൂറിന് 25 രൂപയാണ് നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് ഓരോ മണിക്കൂറിനും നിരക്ക് വർദ്ധിക്കും. 

നഗര മുഖം വികൃതമായിരിക്കുകയാണ്. വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്ന പഴയ പൊലീസ് മൈതാനം ടാക്സി തൊഴിലാളികൾ കൈയേറി. സാംസ്കാരിക സദസുകളും രാഷ്ട്രീയവേദികളും നടത്താൻ മൈതാനമില്ലാത്ത നാഗരമായി കോട്ടയം മാറി. നിലവിലുള്ള തിരുനക്കര മൈതാനം ഒരു കാര്യത്തിനും ഉപയോഗ്യമല്ലാത്ത രീതിയിൽ തട്ടുകളാക്കിയതിനാൽ പൊതുജനത്തിന് യാതൊരു ഗുണവുമില്ല. കോടിക്കണക്കിന് രൂപയാണ് അധികാരികൾ ആ കാലത്ത് അഴിമതിയിലൂടെ തട്ടിയെടുത്തത്. 

ബസ് സ്റ്റാൻഡ് പൊളിച്ചതിനു ശേഷമുള്ള ഭാവി നിർമ്മിതി സംബന്ധിച്ച് നഗരസഭയക്ക് യാതൊരു കാഴ്ചപ്പാടുകളില്ല. പൊടിപടലങ്ങൾ കൊണ്ട് ജനം ബുദ്ധിമുട്ടുകയാണ്. നഗരമാകെ ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറി. കൃത്യമായ ബസ് കാത്തിരിപ്പ് കേന്ദ്രം നഗരത്തിലില്ല. നാലു ദിക്കിലേയ്ക്കും യാത്ര ചെയ്യേണ്ടവരും മറ്റ് ജില്ലകളിൽ നിന്നു വരുന്നവരും ഇതുമൂലം വളരെ ബുദ്ധിമുട്ട് അനുഭവിക്കുയാണ്. ഇതിനൊന്നും ശ്വാശ്വത പരിഹാരം കാണാത്ത ചെയർപേഴ്സൺ രാജി വെക്കണമെന്ന് സിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രതിഷേധ കൂട്ടായ്മ സിപിഐ സംസ്ഥാന കൗണ്‍സിലംഗം അഡ്വ. വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി സി ബിനോയി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൗണ്‍സിലംഗം അംഗം മനോജ് ജോസഫ്, എഐടിയുസി സംസ്ഥാന കൗൺസിൽ അംഗം പി ജി സുഗുണൻ, ടി ജയകുമാർ, ആര്‍ ശ്രീവാസ്, ജി ജയകുമാർ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി സന്തോഷ് കൃഷ്ണൻ, മാത്യുമൈക്കിൾ, കിഷോർ കെ ഗോപാൽ, എം ജി രാജീവ്, അരുൺദാസ്, സുമോദ് ജോസഫ്, എംഎസ് സന്തോഷ്, അരുൺ അനിയപ്പൻ, എസ് കെ ശരവൺ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Eng­lish Sum­ma­ry: Munic­i­pal chair per­son should resign: CPI

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.