23 January 2026, Friday

Related news

January 22, 2026
January 13, 2026
December 23, 2025
December 16, 2025
December 15, 2025
December 12, 2025
December 11, 2025
December 10, 2025
November 21, 2025
November 19, 2025

മമതാ ബാനര്‍ജി ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്;സീറ്റ് വിഭജനത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി രാഹുല്‍ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
February 7, 2024 9:34 am

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും, തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ മമതാ ബാനര്‍ജി ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെന്നും, മുന്നണി അംഗങ്ങള്‍ക്കിടയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.ജാർഖണ്ഡിൽ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഗുംല ജില്ലയിലെ ബസിയയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം 

മമതജി ഇന്ത്യ സഖ്യത്തിന്റെ ഭാഗം തന്നെയാണ്. എങ്ങനെയാണോ മറ്റ് അംഗങ്ങൾ ഭാഗമാകുന്നത് അതുപോലെ തന്നെ.മുന്നണിയിലെ അംഗങ്ങൾക്കിടയിൽ സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്, അത് വളരെ സാധാരണമാണ് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു .പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്‌ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം മത്സരിക്കില്ലെന്ന് മമത ബാനർജി പ്രഖ്യാപിച്ചിരുന്നു.

തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാൻ കോൺഗ്രസ് സിപിഐ(എം)നൊപ്പം കൈകോർക്കുമെന്ന് അവർ ആരോപിച്ചു.ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ത്യ മുന്നണി വിട്ട് എന്‍ഡിഎയില്‍ ചേർന്നതിനെ കുറിച്ചും രാഹുൽ ഗാന്ധി പ്രതികരിച്ചു. അദ്ദേഹം മുന്നണി വിട്ടതിന്റെ കാരണങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ എന്നും ഇന്ത്യ മുന്നണിയുടെ ഭാഗമായി ബീഹാറിൽ പൊരുതുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Eng­lish Summary:
Mama­ta Baner­jee is a part of the India alliance; Rahul Gand­hi says that there are dis­cus­sions on seat sharing

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.