28 February 2026, Saturday

Related news

February 23, 2026
February 20, 2026
February 20, 2026
February 14, 2026
February 3, 2026
February 1, 2026
January 26, 2026
January 24, 2026
January 23, 2026
January 18, 2026

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം

Janayugom Webdesk
ചിക്കാഗോ
February 7, 2024 2:29 pm

അമേരിക്കയിലെ ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. ഹൈദരാബാദിലെ ലാൻഗർ ഹൗസ് സ്വദേശിയായ സെയ്ദ് മസാഹിർ അലിയെയാണ് നാലംഗ സംഘം അതിക്രൂരമായി മര്‍ദ്ദിച്ചത്. ചിക്കാഗോയിലെ നോർത്ത് കാംബലിലാണ്സംഭവം.

ഇന്ത്യാന വെസ്‌ലി യൂണിവേഴ്‌സിറ്റിയിലെ ഐടി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് അലി. ചൊവ്വാഴ്ച പുലർച്ചെ കാംബൽഅവന്യൂവിലെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. മൂന്നംഗ സംഘം പിന്തുടരുന്നതും അലി ഓടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഭക്ഷണ പാക്കറ്റുമായി വീട്ടിലേക്ക് വരുമ്പോഴായിരുന്നു നാലംഗ സംഘം ആക്രമിച്ചതെന്ന് അലി പറയുന്നു. അലിയുടെ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടു. ഇടിയേറ്റ മുഖത്ത് നിന്ന് രക്തം ഒഴുകുന്നത് വിഡിയോയിൽ കാണാം.

അലിയിൽ നിന്നും ഭാര്യ സെയ്ദ റുഖിയ ഫാത്തിമ റസ്‌വിയിൽ നിന്നും വിവരങ്ങൾ അരാഞ്ഞതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സംഭവം അന്വേഷിക്കുന്ന പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടതായും കോൺസുലേറ്റ് വ്യക്തമാക്കി.

Eng­lish Sum­ma­ry: Indi­an stu­dent attacked in Chicago
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.