21 May 2024, Tuesday

Related news

May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024

രാമക്ഷേത്ര ഉദ്ഘാടത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് മധ്യപ്രദേശില്‍ മേയര്‍ ഉള്‍പ്പെടെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 8, 2024 10:38 am

രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള ക്ഷണം കോണ്‍ഗ്രസ് നിരസിച്ചതില്‍ പ്രതിഷേധിച്ച് മധ്യപ്രദേശിലെ ജബല്‍പൂരിലെ മേയര്‍ ജഗത് ബഹദൂര്‍ സിങ് അന്നു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, ബിജെപി അധ്യക്ഷന്‍ വി ഡി ശര്‍മ, മുന്‍ സംസ്ഥാന ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ അന്നു ഭോപ്പാലിലെ ബിജെപി ആസ്ഥാനത്ത് വെച്ച് അംഗത്വം നേടി.

കഴിഞ്ഞ 18 വർഷത്തിനിടയിൽ ജബൽപൂരിൽ നിന്നുള്ള ആദ്യ കോൺഗ്രസ് മേയറായിരുന്നു അന്നു. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥുമായും മുതിർന്ന കോൺഗ്രസ് നേതാവ് വിവേക് താൻകയുമായും അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു അന്നു.പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും ഡബിൾ എൻജിൻ സർക്കാരിന്റെയും വികസന നയങ്ങളുടെ സഹായത്താൽ ജബൽപൂരിനെ ഒരു മെട്രോസിറ്റിയാക്കി മാറ്റുമെന്ന് ജഗത് സിങ് അന്നു പറഞ്ഞു.

അന്നുവിനെപ്പോലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് കോൺഗ്രസ് പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് ഗുണയിൽ മുൻമുഖ്യമന്ത്രി ദിഗ് വിജയ് സിങ്ങിന്റെ വിശ്വസ്തൻ സുമർ സിങ്ങും ബിജെപിയിലേക്ക് ചേര്‍ന്നിരുന്നു.ഞാൻ എല്ലാകാലവും കോൺഗ്രസിനൊപ്പം ആണ് നിന്നത്. രാമക്ഷേത്ര വിഷയം കോൺഗ്രസ് കൈകാര്യം ചെയ്തതിൽ എനിക്ക് വളരെയധികം ദേഷ്യം തോന്നി. അതുകൊണ്ടാണ് ഞാൻ പാർട്ടി വിട്ടത്. രാമൻ നമ്മുടെ ദൈവമാണ് നമ്മൾ അദ്ദേഹത്തോടുള്ള സ്നേഹം പ്രകടിപ്പിക്കണം.

രാമനോട് അനാഥരവുള്ള ഒരു പാർട്ടിക്കൊപ്പം തുടരാൻ എനിക്ക് സാധിക്കില്ല. അത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല,സുമര്‍ സിങ് പറഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യത്തിലായിരുന്നു സുമർ സിങ് ബിജെപിയില്‍ ചേർന്നത്.

Eng­lish Summary:
In Mad­hya Pradesh, the may­or left the par­ty and joined the BJP in protest over the Con­gress not par­tic­i­pat­ing in the inau­gu­ra­tion of the Ram Temple.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.