11 March 2025, Tuesday
KSFE Galaxy Chits Banner 2

നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല: എളമരം കരീം

Janayugom Webdesk
ന്യൂഡൽഹി
February 9, 2024 3:22 pm

കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ അവതരിപ്പിച്ചത് തെറ്റായ കണക്കുകളെന്ന് എളമരം കരീം എംപി. നികുതിവിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ലെന്നും ഭരണഘടന നൽകുന്ന അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

യുപിഎ കാലത്തെക്കാൾ അധികം നികുതി കേരളത്തിന് എൻഡിഎ സർക്കാർ നൽകിയെന്നാണ് ധനമന്ത്രി അവകാശവാദമുയർത്തിയത്. ഇത് ശരിയല്ലെന്നും വിശദീകരണം ചോദിക്കാനും അഭിപ്രായം പറയാനും അവസരം വേണമെന്ന ആവശ്യം രാജ്യസഭ ചെയർമാൻ അംഗീകരിച്ചില്ല. ബോധപൂർവ്വം തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ധനമന്ത്രി പ്രസ്താവന നടത്തിയത്. ഡൽഹിയിൽ നടന്ന കേരളത്തിന്റെ സമരം വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. അതിന്റെ പ്രതിഫലനമാണ് ധനമന്ത്രിയുടെ പ്രസ്താവനയെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: ela­ma­ram kareem against cen­tral government
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.