23 December 2025, Tuesday

തണ്ണീര്‍മുക്കത്ത് ആഫ്രിക്കന്‍ പന്നിപ്പനി: ഫാമുകളിലെ പന്നികളെ ഇന്ന് കൊന്നൊടുക്കും

Janayugom Webdesk
ചേർത്തല
February 12, 2024 10:17 am

ചേർത്തല തണ്ണീർമുക്കത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരീച്ചു. ഈ സാഹചര്യത്തിൽ മറ്റിടങ്ങളിലേക്കു രോഗംപടരുന്നത് തടയാൻ നിരീക്ഷണം ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്.
രോഗം സ്ഥിരീകരിച്ച പന്നികർഷകന്റെ ഫാമിലെയും സമീപ ഫാമിലെയും പന്നികളെ ഇന്ന് ശാസ്ത്രീയമായി കൊന്നു സംസ്കരിക്കാൻ ഉന്നതതല സംഘം തീരുമാനിച്ചു. കൊല്ലുന്ന പന്നികളെ രണ്ടുുമീറ്റർ താഴ്ചയിൽ കുഴിച്ചിടുകയോ, അല്ലാത്ത പക്ഷം കത്തിച്ചുകളയുകയോ ചെയ്യാനാണ് തീരുമാനം. ഇതിനായി ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 

13 പന്നികളെ കൊല്ലുന്നതിനാണ് തിരുമാനം. അഫ്രിക്കൻ പന്നിപ്പനി സ്ഥിങ്ങളിലൂടെരീകരിച്ച സാഹചര്യത്തിൽ സമീപ പഞ്ചായത്തുകളിലും നഗരസഭയിലും പുറത്തുനിന്നും പന്നികളെ കൊണ്ടുവരുന്നതിനും വിൽപന നടത്തുന്നതിനും നിയയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. രോഗംസ്ഥിരീകരിച്ച ഫാമിലെ രണ്ടു പന്നികൾ ഇതിനകം ചത്തിരുന്നു. ജില്ലാ കോഓർഡിനേറ്റർ ഡോ. വിമൽ, ഡിഎച്ച്ഒ ഡോ. സജീവ്കുമാർ, ഡോ. വൈശാഖ്, ഡോ. റാണിഭരതൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി ശശികല, സെക്രട്ടറി പി ഉദയസിംഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നിരീക്ഷണം നടത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച ഒരു കിലോമീറ്റർ പരിധിയിൽ പന്നിയുടെ കൈമാറ്റത്തിവിതരണത്തിലും വില്പനയിലും കർശനനിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇവിടെ വീണ്ടും പന്നികളെ വളർത്തുന്നതിനും വിലക്കുണ്ട്.

10 കിലോമീറ്റർ പരിധിയിലുള്ള പന്നി ഫാമുകളിൽ അതാതു പഞ്ചായത്തുകളിൽ നിന്നുള്ള ഡോക്ടർമാർ നിരീക്ഷണം നടത്തും. പന്നികളിൽ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ തുടർനടപടികളെടുക്കുന്നതിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിരീക്ഷണ മേഖലയിൽ നിന്നും പന്നികളെ മറ്റിടങ്ങളിലേക്കു കൊണ്ടു പോകുന്നതിനും മറ്റിടങ്ങളിൽ നിന്നും മേഖലയിലേക്കു കൊണ്ടുവരുന്നതിനും വിലക്കേർപെടുത്തിയിട്ടുണ്ട്.
തണ്ണീർമുക്കത്തിന് പത്തു കിലോമീറ്റർ പരിധയിലുള്ള ചേർത്തല നഗരസഭ, മാരാരിക്കുളംവടക്ക്, ചേർത്തല സൗത്ത്, കഞ്ഞിക്കുഴി, മുഹമ്മ, കടക്കരപ്പളളി, വയലാർ, ചേന്നംപള്ളിപ്പുറം എന്നിവയും കോട്ടയം ജില്ലയിൽ ഉൾപെട്ട വൈക്കം നഗരസഭ, കുമരകം വെച്ചൂർ, തലയാഴം, ടിവി പുരം, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലും നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: African swine fever in Thanneer­mukkom: Pigs in farms will be killed today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.