22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 12, 2024
September 24, 2024
September 16, 2024
September 8, 2024
August 23, 2024
July 18, 2024
July 14, 2024
July 9, 2024
June 7, 2024

ആലുവയിൽ ഏഴുവയസുകാരനെ ഇടിച്ചു തെറിപ്പിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു

Janayugom Webdesk
കൊച്ചി
February 14, 2024 7:51 pm

ആലുവയിൽ ഏഴുവയസുകാരനെ ഇടിച്ചിട്ട കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു. നെടുമ്പാശേരി സ്വദേശി ഷാനിന്റെതാണ് വാഹനമാണ്. കമ്പ്യൂട്ടർ ടെക്നിഷ്യനാണ് ഷാൻ. കുട്ടിയെ ഇടിച്ചിട്ട വാഹനം കസ്റ്റഡിയിലെടുത്തതായി ഡിവൈഎസ്പി പറഞ്ഞു. ഇന്നലെ രാവിലെയാണ് ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് കാർ കയറി ഇറങ്ങിയത്. ആശുപത്രിയിലെത്തി പൊലീസ് കുട്ടിയുടെ അച്ഛന്റെ മൊഴി രേഖപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. പിന്നാലെ ഉടമസ്ഥയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

അപകട സമയത്ത് ബന്ധുവാണ് കാർ ഓടിച്ചതെന്ന് ഇവർ പറഞ്ഞത് പ്രകാരം ബന്ധുവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുട്ടി കാറിനടിയിൽപെട്ടത് അറിഞ്ഞില്ലെന്നാണ് അവർ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. ആശുപത്രിയിൽ പോയി ഓട്ടോറിക്ഷയിൽ മടങ്ങുന്നതിനിടെ അച്ഛൻ പ്രജിത്ത് ഓടിച്ച ഓട്ടോറിക്ഷയിൽ നിന്നാണ് ഏഴ് വയസുകാരൻ മകൻ നിഷികാന്ത് റോഡിലേക്ക് തെറിച്ച് വീണത്

Eng­lish Summary:The own­er of the car that ran over a sev­en-year-old boy in Alu­va has been identified
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.