23 January 2026, Friday

കര്‍ഷക സമരം: ചര്‍ച്ചയുമായി സര്‍ക്കാര്‍; മുസാഫര്‍നഗറില്‍ മഹാപഞ്ചായത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
February 17, 2024 11:37 pm

കര്‍ഷക സമരം പച്ചക്കറി വില വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. ഗാസിപൂരില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ കാരറ്റ് വിലയില്‍ നാലു രൂപ വര്‍ധിച്ചു. മറ്റ് പച്ചക്കറികളുടെയും വില ഉയര്‍ന്നേക്കാമെന്ന് വ്യാപാരികള്‍ ആശങ്ക അറിയിച്ചു. നിലവില്‍ വലിയ തോതില്‍ വില ഉയരുന്നില്ലെങ്കിലും കര്‍ഷകരുടെ സമരം തുടരുകയും റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്താല്‍ വില കുത്തനെ ഉയര്‍ന്നേക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു. യുപി, ഗംഗാനഗര്‍, പൂനെ എന്നിവിടങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വിതരണത്തെ സമരം സാരമായി ബാധിച്ചേക്കും. 

അതേസമയം കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ നാലാംവട്ട ചര്‍ച്ചകള്‍ നാളെ നടക്കും. വ്യാഴാഴ്ച നടന്ന മൂന്നാം വട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കര്‍ഷകരെ അനുനയിപ്പിക്കാൻ സര്‍ക്കാര്‍ വീണ്ടും തീരുമാനിച്ചത്. കര്‍ഷകരുമായുള്ള ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതിനിടെ കര്‍ഷക സമരത്തിനെതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചു. കര്‍ഷകര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുക, നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ മഹാപഞ്ചായത്തില്‍ ഉന്നയിച്ചു. സമരം മുന്നോട്ടുകൊണ്ടുപോകുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ബികെയുവിലെ മുതിര്‍ന്ന അംഗങ്ങള്‍ പങ്കെടുത്തു. 

Eng­lish Summary:Farmers strike: Gov­ern­ment with dis­cus­sion; Maha Pan­chay­at in Muzaffarnagar

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.