മസാലബോണ്ട് കേസില്‍ തോമസ് ഐസക്ക് ഹാജരായേ മതിയാകൂവെന്ന് ഇഡി.എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഐസക്കിനറിയാം.അറസ്റ്റുൾപ്പെടെ ഉണ്ടാകില്ലെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.ഇഡി ക്ക് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നും, സമൻസ് നിയമവിരുദ്ധമാണെന്നും ഐസക് ആവർത്തിച്ചു.സമൻസ് തടയണമെന്ന ഐസക്കിന്റെ ആവശ്യത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്ല.ഇഡിയുടെ റിപ്പോർട്ടിനായി ഹർജികൾ മാർച്ച് 7 ലേക്ക് മാറ്റി. അതേ സമയം ഇഡിക്ക് മുൻപിൽ ഹാജരാകാൻ തയ്യാറെന്ന് കിഫ്ബി വ്യക്തമാക്കി.സിഇഒ ഹാജരാകില്ല.
പകരം ഡിജിഎം ഹാജരാകുമെന്ന് കിഫ്‌ബി ഹൈക്കോടതിയെ അറിയിച്ചു.തത്കാലം കിഫ്ബിയുടെ ഫിനാൻസ് ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി നിലപാടറിയിച്ചു.ഈ മാസം 27,28 തിയതിൽ ഡിജിഎം ഇഡിക്ക് മുന്നില്‍ ഹാജരാകും.ഈ ഘട്ടത്തിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന ഇഡിയുടെ ഉറപ്പ് കോടതി രേഖപ്പെടുത്തി.ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.: ഇഡി ആവശ്യപ്പെട്ട രേഖകൾ കൊടുക്കാൻ തയ്യാറാണെന്നും കിഫ്ബി കോടതിയില്‍ വ്യക്തമാക്കി.
English Summary:Masala Bond: Thomas Isaac again ED to appear
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.