25 December 2025, Thursday

Related news

December 25, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 23, 2025
December 22, 2025
December 22, 2025
December 22, 2025
December 19, 2025

ബിജെപിയുടെ പദയാത്ര :പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കെ മുരളീധരന്‍

Janayugom Webdesk
തിരുവനന്തപുരം
February 21, 2024 3:10 pm

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കെ. മുരളീധരന്‍എംപി.ജാതിയുടെയും, മതത്തിന്റെയും പേരില്‍ പബ്ലിസിറ്റി നടത്തുന്നത് ശരിയല്ല.

എസ് സി-എസ് ടി വിഭാഗങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് പോസ്റ്ററെന്നും കെ മുരളീധരന്‍ പറഞ്ഞു.ബിജെപി സംസ്ഥാന അധ്യക്ഷൻ എസ്സി-എസ്ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന പോസ്റ്ററാണ് വൻ വിവാദത്തിന് വഴിവെച്ചത്. 

ഇന്നലെ കോഴിക്കോട് ജില്ലയിൽ എത്തിയ പദയാത്രയുടെ വിശദീകരണ പോസ്റ്ററിലാണ് മലബാർ പാലസ് എന്ന നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലിൽ എസ്സി-എസ്ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുമെന്ന് അറിയിച്ചത്. സോഷ്യൽ മീഡിയയിൽ അടക്കം ഇതിനെതിരെ വൻ വിമർശനമാണ് ഉയർന്നത്.

Eng­lish Summary:
BJP’s Paday­a­tra: K Muraleed­ha­ran reacts to poster controversy

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.