26 December 2025, Friday

Related news

December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 22, 2025
December 22, 2025
December 22, 2025
December 21, 2025
December 21, 2025
December 21, 2025

പാകിസ്ഥാനില്‍ ഇറാന്‍റെ ആക്രമണം; ജെയ്ഷ് അൽ അദ്ൽ കമാൻഡറെ വധിച്ചു

Janayugom Webdesk
തെഹ്റാൻ
February 24, 2024 12:48 pm

പാകിസ്ഥാനില്‍ കയറി ഇറാൻ സൈന്യം ജെയ്ഷ് അൽ അദ്ൽ ഭീകരസംഘടനയുടെ കമാൻഡറെ വധിച്ചു. ഇസ്മായീൽ ഷഹ്ബഖ്ഷിനെയും കൂട്ടാളികളെയുമാണ് ഇറാൻ വധിച്ചത്. ഇറാന്റെ ഔദ്യോഗിക വാർത്ത ഏജൻസിയെ ഉദ്ധരിച്ച് ഇറാൻ ഇന്‍റർനാഷണലാണ് ഇക്കാര്യം അറിയിച്ചത്. 2012ൽ രൂപീകരിക്കപ്പെട്ട ജെയ്ഷ് അൽ അദ്‌ലിനെ ഭീകരസംഘടനയായി ഇറാൻ പട്ടികപ്പെടുത്തിയിരുന്നു. ഇറാന്‍റെ തെക്കുകിഴക്കൻ പ്രവിശ്യയായ സിസ്താൻ‑ബലൂചിസ്താനിലായിരുന്നു സംഘടനയുടെ പ്രവർത്തനം. വർഷങ്ങളായി ഇറാന്‍റെ സുരക്ഷാ സൈന്യത്തിനുനേരെ ജെയ്ഷ് അൽ അദ്ൽ നിരവധി ആക്രമണങ്ങൾ നടത്തിയത്. ഡിസംബറിൽ മേഖലയിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് 11 ഉദ്യോഗസ്ഥരെ കൊന്നതിന്‍റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തു.

ജനുവരി 16നും സമാന രീതിയിൽ പാകിസ്ഥാനില്‍ ഇറാൻ ആക്രമണം നടത്തിയത്. ഇത് ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധം വഷളാക്കിയിരുന്നു. അന്ന് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ജെയ്ഷ് അൽ അദ്‌ലിന്‍റെ രണ്ട് പ്രധാന കേന്ദ്രങ്ങൾ തകർത്തെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, ആക്രമണത്തിൽ അഞ്ച് കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടതായി പാകിസ്താൻ കുറ്റപ്പെടുത്തിയിരുന്നു.

Eng­lish Summary:Iran’s attack on Pak­istan; Jaish al-Adl com­man­der killed
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.