മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി അസം സർക്കാർ. അസം സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കാൻ തീരുമാനിച്ചത്. ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് മുസ്ലീം വിവാഹ നിയമം റദ്ദാക്കിയ നടപടി. മുസ്ലീം വിവാഹ നിയമം റദ്ദാക്കിയാലും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്നാണ് അസം സര്‍ക്കാര്‍ വ്യക്തമാക്കി. ബഹുഭാര്യാത്വം തടയുന്നതിനുള്ള നിയമനിർമ്മാണം ഉടനെന്നും അസം സര്‍ക്കാര്‍ അറിയിച്ചു. പുതിയ സര്‍ക്കാര്‍ തീരുമാനത്തോടെ അസമില്‍ ഇനി സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മാത്രമായിരിക്കും വിവാഹം രജിസ്റ്റര്‍ നടത്താനാകുക.
English Summary:Muslim Marriage and Divorce Registration Act repealed; In Assam now there is only Special Marriage Act
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.