2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 6, 2025
November 14, 2024
February 27, 2024
June 27, 2023
June 27, 2023
June 27, 2023
June 25, 2023
June 24, 2023
June 21, 2023

വ്യാജ സർട്ടിഫിക്കറ്റ്; മിനര്‍വ അക്കാദമിക്കെതിരെ പരാതിയുമായി അഞ്ഞൂറോളം വിദ്യാർത്ഥികൾ

Janayugom Webdesk
തൃശൂര്‍
February 27, 2024 9:17 am

ലക്ഷങ്ങള്‍ ഫീസായി വാങ്ങി വ്യാജ സര്‍ട്ടിഫിക്കേറ്റ് നല്‍കിയെന്ന പരാതിയുമായി 500 ലേറെ വിദ്യാർഥികൾ. വെസ്റ്റ് പോലീസ് സ്റ്റേഷനിലാണ് മിനർവ അക്കാദമിക്കെതിരെ വിദ്യാർഥികളുടെ പരാതി. വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പാരാമെഡിക്കൽ കോഴ്സുകൾ നടത്തി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 50,000 മുതൽ ആറ് ലക്ഷം വരെ ഫീസ് വാങ്ങി എന്നാണ് ആരോപണം. ഡിപ്ലോമ, ഡിഗ്രി കോഴ്സുകളാണ് മിനർവ അക്കാദമി നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. വടക്കൻ സ്റ്റാൻഡിന് സമീപമാണ് മിനര്‍വ അക്കാദമി പ്രവര്‍ത്തിക്കുന്നത്. അംഗീകാരമുള്ള സര്‍ട്ടിഫിക്കേറ്റാണെന്ന് പറഞ്ഞാണ് മിനര്‍വ അധികൃതര്‍ കോഴ്സിന് ചേര്‍ത്തതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇവരുടെ സൈറ്റില്‍ കയറി നോക്കുമ്പോള്‍ മാര്‍ക്ക് ലിസ്റ്റ് പോലും ലഭ്യമല്ല. വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും പഠിക്കുന്ന ഡിപ്പാര്‍ട്ട്മെന്‍റും മാത്രമാണ് നല്‍കിയിട്ടുള്ളത്. ഈ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയ സ്ഥലങ്ങളില്‍ ഇതിന് അംഗീകാരം ഇല്ലെന്നാണ് പറയുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മിനര്‍വ അക്കാദമിയുടെ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും പൊലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: fake cer­tifi­cate; About 500 stu­dents filed a com­plaint against Min­er­va Academy

You may also like this video

YouTube video player

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.