23 January 2026, Friday

ഗഗൻയാൻ ദൗത്യം: യാത്രികരുടെ പേരുകള്‍ പ്രധാമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു

സംഘത്തലവൻ മലയാളി
Janayugom Webdesk
തിരുവനന്തപുരം
February 27, 2024 12:39 pm

ഗഗൻയാൻ ദൗത്യ സംഘത്തിന്റെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ബഹിരാകാശ യാത്രയുടെ സംഘത്തില്‍ മലയാളിയായ പ്രശാന്ത് നായര്‍ ഉള്‍പ്പെടെ നാലുപേര്‍. 

ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡർകൂടിയാണ് മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായര്‍. പ്രശാന്ത് നായർക്ക് പുറമെ ആൻഗഡ്‌ പ്രതാപ്, അജിത് കൃഷ്ണൻ, ചൗഹാൻ എന്നിവരുടെ പേരുകളാണ് ദൗത്യ പട്ടികയിൽ ഉള്ളത്. 

സുക്കോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് ഗ്രൂപ്പ് ക്യാപറ്റൻ പ്രശാന്ത് നായർ. നാഷണൽ ഡിഫെൻസ് അക്കാദമിയിലെ പഠനത്തിന് ശേഷം പ്രശാന്ത് നായർ 1999‑ൽ കമ്മിഷൻഡ് ഓഫീസറായാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.

തിരുവനന്തപുരം വിഎസ്എസ്സിയിൽ നടക്കുന്ന ചടങ്ങിൽ വച്ചാണ് പ്രധാനമന്ത്രി ഔദ്യോഗികമായി പേരുകള്‍ പ്രഖ്യാപിച്ചത്. ചുരുക്കപ്പട്ടികയിലുള്ളവർക്ക് ‘ആസ്ട്രനോട്ട് വിങ്സ്’ പട്ടവും പ്രധാനമന്ത്രി കൈമാറും.

Eng­lish Sum­ma­ry: Gaganyaan mis­sion: PM offi­cial­ly announces names of passengers

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.