26 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 26, 2024
November 26, 2024
November 26, 2024
November 26, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 24, 2024

ഹിമാചല്‍ പ്രദേശില്‍ നാടകീയ നീക്കം: 14 എംഎല്‍എമാരെ സസ്പെൻഡ് ചെയ്തു

Janayugom Webdesk
ഷിംല
February 28, 2024 11:39 am

ഹിമാചൽ പ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് ജയറാം താക്കൂർ ഉൾപ്പെടെ 15 ബിജെപി എംഎൽഎമാരെ സംസ്ഥാന നിയമസഭാ സ്പീക്കർ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവും മന്ത്രിയുമായ വിക്രമാദിത്യ സിംഗ് ഹിമാചൽ പ്രദേശ് മന്ത്രിസഭയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നീക്കം. 

താൻ പാർട്ടി വിടാൻ പോകുന്നില്ലെന്നും എന്നാൽ ഇപ്പോൾ എല്ലാം കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ കോടതിയിലാണെന്നും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വീർഭദ്ര സിംഗിൻ്റെ മകൻ കൂടിയായ വിക്രമാദിത്യ സിംഗ് പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥി അഭിഷേക് മനു സിംഗ്‌വിയെ പരാജയപ്പെടുത്തി ആറ് പാർട്ടി എംഎൽഎമാർ ക്രോസ് വോട്ടിംഗിൽ ഏർപ്പെട്ടതിനെത്തുടർന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ വലിയ പ്രതിസന്ധിയിലായത്. തുടർന്ന്, ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജൻ വിജയിച്ചു. 

കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർത്ഥികൾക്ക് 34 വോട്ടുകൾ വീതം ലഭിച്ചതായി ബിജെപി അവകാശപ്പെട്ടു. ഇരു പാർട്ടികൾക്കും തുല്യ വോട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് ടോസ് വഴി വിജയത്തിൽ തീരുമാനമെടുത്തതെന്നും പാർട്ടി അവകാശപ്പെട്ടു. 

Eng­lish Sum­ma­ry: Dra­mat­ic move in Himachal Pradesh: 14 MLAs suspended

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.