8 May 2024, Wednesday

Related news

May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024

കടമെടുപ്പ് പരിധി: ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
February 28, 2024 9:14 pm

കേന്ദ്രവും കേരളവുമായി നിലനില്‍ക്കുന്ന കടമെടുപ്പു പരിധി തര്‍ക്കത്തിന് പരിഹാരം കണ്ടെത്താന്‍ ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രം. ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉപദേഷ്ടാവ് അമിത് ഖരെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കേന്ദ്രം ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. വൈകാതെ ഇത് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കും. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരണം അറിയിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയതായി കെ വി തോമസ് പറഞ്ഞു.

 

Eng­lish Sum­ma­ry: bor­row­ing lim­it ; Cen­ter called for discussion
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.